NEWS

ചൂലിനെപ്പോലും ഭയപ്പെടുന്ന ബിജെപി

ന്യൂഡൽഹി :ഇന്നലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയിനിൻ്റെ കേസ് വിവരങ്ങൾ ലഭ്യമായി.
2015 മുതൽ 2017 വരെയുള്ള കാലയളവിൽ സത്യേന്ദ്ര ജെയിൻ ചില കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്.
എന്നാൽ രാഷ്ട്രീയത്തിലേക്ക് വന്ന 2013 ൽ തന്നെ ഈ പറഞ്ഞ എല്ലാ കമ്പനികളിൽ നിന്നും അദ്ദേഹം സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു.
നിലവിൽ അതേ കമ്പനിയുടെ ഡയറക്ടർമാരായ ആളുകൾ തങ്ങൾ കള്ളപ്പണം വെളുപ്പിച്ചിരുന്നു എന്ന് കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
പണമെല്ലാം അതേ ഡയറക്ടർമാരുടേത് തന്നെയാണ് എന്നും അവർ തന്നെ കോടതിയിൽ മൊഴി നൽകി.
ഈ മൊഴികൾ കോടതി സ്വീകരിക്കുകയും ചെയ്തതാണ്.
എന്നിട്ടും ഇതേ കേസിൽ സത്യേന്ദ്ര ജെയിനെ 7 പ്രാവശ്യം 2018 ൽ ഇതേ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
ഒരു തെളിവും കിട്ടിയില്ല.
ഈ വരുന്ന ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ സത്യേന്ദ്ര ജെയിനാണ് ആംആദ്മി പാർട്ടി ചുമതല നൽകിയത്.
ഹിമാചൽ പ്രദേശിൽ പാർട്ടി വൻ മുന്നേറ്റവും നടത്തുന്നു.
പഞ്ചാബിൽ അഴിമതി നടത്താൻ നോക്കിയ സംസ്ഥാന ആരോഗ്യ മന്ത്രിയെ പുറത്താക്കി അറസ്റ്റ് ചെയ്ത ആം ആദ്മി സർക്കാരിൻ്റെ തീരുമാനം ഇന്ത്യയിൽ വൻ ജനശ്രദ്ധ നേടി.
അതോടെ ഹിമാചൽ പ്രദേശിന് പുറമെ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി വൻ നേട്ടം കൊയ്യുമെന്ന് ബിജെപി ഭയപ്പെടുന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ അരവിന്ദ് കെജ്‌രിവാൾ പടുകൂറ്റൻ റാലി നടത്തിയതിന് പിന്നാലെ നരേന്ദ്ര മോദിയെ തന്നെ ബിജെപി രാജ്കോട്ടിൽ ഇറക്കിയത് ഇതിനാലാണ്.
ഇതോടൊപ്പം ഡൽഹിയിൽ വരാൻ പോവുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പും രാജേന്ദ്ര നഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പും പഞ്ചാബിലെ സംഗ്രൂർ ലോക്സഭാ ഉപതെരഞ്ഞെടുപ്പും.
എല്ലായിടത്തും ആംആദ്മി പാർട്ടിക്ക് മികച്ച മേൽക്കൈ.
അതെല്ലാം മറികടക്കാൻ വേണ്ടിയാണ് ഈ പഴയ കേസിപ്പോൾ പൊടി തട്ടിയെടുത്തത്.
ഡൽഹി പോലീസിനെ ഉപയോഗിച്ച് ആംആദ്മി പാർട്ടിയുടെ 55 എംഎൽഎമാരെ ഇത്രയും കാലം കൊണ്ട് അറസ്റ്റ് ചെയ്യിക്കാൻ ബിജെപിക്ക് സാധിച്ചെങ്കിലും
ഒരൊറ്റ കേസും തെളിയിക്കാൻ ഡൽഹി പോലീസിന് സാധിച്ചില്ല.
അതേ പോലെ സത്യേന്ദ്ര ജെയിനെതിരായ ഈ കേസും ചരിത്രത്തിൻ്റെ കുപ്പത്തൊട്ടിയിൽ ഇടം പിടിക്കും എന്ന് ഉറപ്പ്.

Back to top button
error: