മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി. ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് കോടതി കേസ് പരിഗണിക്കും.
പി.സി. ജോർജിനെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുൻപിലെത്തിച്ചത്. അദ്ദേഹത്തെ പൂജപ്പുര ജയിലിലാണ് പ്രവേശിപ്പിച്ചത്.
ജയിലിൽ കൊണ്ടുപോകുന്നതിന് മുന്നോടിയായി പി.സി. ജോർജിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു.