NEWS

ആർടിഒ ഓഫീസിൽ ബസുടമയുടെ ആത്മഹത്യാ ശ്രമം

ലപ്പുഴ ആര്‍.ടി ഓഫിസില്‍ സ്വകാര്യ ബസുടമയുടെ ആത്മഹത്യാ ശ്രമം കലവൂര്‍-റെയില്‍വേ സ്റ്റേഷന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫ്രണ്ട്സ്  ബസുടമ മണ്ണഞ്ചേരി തൈക്കൂട്ടത്തില്‍ സിനാജാണ്​ (25) എം.വി.ഐയുടെ മുന്നില്‍ ബ്ലേഡ്കൊണ്ട് കൈയിലെ ഞരമ്പ് മുറിച്ചത്.
എം.വി.ഐയുടെ മേശപ്പുറത്തുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ചാണ് സിനാജ് കൈ മുറിച്ചത്.കൈ മുറിഞ്ഞ് രക്തം വാര്‍ന്ന സിനാജിനെ ഉടൻതന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

Back to top button
error: