IndiaNEWS

സുമലത ബിജെപിയിലേക്ക്? നീക്കം മകനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനു മുന്നോടി !

ബെംഗളൂരു: മാണ്ഡ്യ എംപിയും ചലച്ചിത്രനടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ബിജെപിയോട് അടുപ്പമുള്ള വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുമെന്ന് സ്വതന്ത്ര എംപിയായ സുമലത നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സുമലതയുടെ ബിജെപി പ്രവേശനം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുന്നത്. മേയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുന്നത്.

അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭര്‍ത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിനു വിട്ടുനല്‍കിയിരുന്നു ഭര്‍ത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ സുമതല സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബിജെപി അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.

Signature-ad

വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. മകനും യുവനടനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനു മുന്നോടിയായിട്ടാണ് സുമലത ബിജെപിയില്‍ ചേരുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Back to top button
error: