SportsTRENDING

ഐ എസ് എൽ എട്ടാം സീസൺ ജേതാക്കളെ ഇന്നറിയാം

ഐ എസ് എൽ എട്ടാം സീസൺ ജേതാക്കളെ ഇന്നറിയാം.കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി ഫൈനൽ രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് മഞ്ഞപ്പടകളും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനിറങ്ങുന്നത്.

2014 ലെയും 2016 ലെയും കിരീട നഷ്ടത്തിന് കണക്ക് തീർക്കാൻ കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിലെത്തിക്കഴിഞ്ഞു. വിന്നേഴ്സ് ഷീൽഡിന്റെ ഗർവ്വുമായി എത്തിയ ഓവൻ കോയിലിന്റെ ജംഷെദ്പൂരിനെ തോൽപിച്ചാണ് അഡ്രിയാൻ ലൂണ ക്യാപ്ടനായ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം.

പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ ചാണക്യതന്ത്രങ്ങളാണ് കൊമ്പന്മാരുടെ എട്ടാം സീസണിലെ അവിശ്വസനീയ കുതിപ്പിന് പിന്നിലെ രഹസ്യം. ആക്രമണത്തിൽ ലൂണ- വാസ്ക്വേസ് – ഡിയാസ് – സഹൽ സഖ്യം മിന്നിത്തെളിയുമ്പോൾ പ്രതിരോധത്തിൽ കോട്ട കെട്ടാൻ ലെസ്കോവിച്ചും ഹോർമിപാമും ഖാബ്രയുമെല്ലാമുണ്ട്.

ഡിഫൻസീവ് മിഡ് ഫീൽഡർമാരായി പൂട്ടിയയും ജീക്സണും പുറത്തെടുക്കുന്നതും ഉശിരൻ പോരാട്ടവീര്യമാണ്. ഗോൾ വലയ്ക്ക് കീഴിൽ പ്രഭ്സൂഖൻ സിംഗ് ഗില്ലിന്റെ വണ്ടർ സേവുകളും കൊമ്പന്മാർക്ക് തുണയാകും. കഴിഞ്ഞ ഏതാനും സീസണുകളിലെ തോൽവിയുടെ കടങ്ങളെല്ലാം പലിശ സഹിതം വീട്ടി കൊമ്പന്മാർ ചിന്നംവിളിക്കുമ്പോൾ ചരിത്ര കിരീടമാണ് ആരാധകർ സ്വപ്നം കാണുന്നത്.

Back to top button
error: