NEWS

കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുന്ന ഒട്ടുമിക്ക ആണുങ്ങൾക്കും ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ- ശാരീരിക ബന്ധം; വീട്ടമ്മമാർ വായിച്ചറിയാൻ

ന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്തയാണ് അവിഹിതം .ഭാര്യ ഭർത്താവിനെ ചതിച്ച് കാമുകന്റെ കൂടെ പോകുന്നു ,ഭർത്താവ് ഭാര്യയെ ചതിച്ച് കാമുകിയുടെ കൂടെ പോകുന്നു .അങ്ങനെ നിരവധി വാർത്തകൾ .എന്നാൽ കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ, ശാരീരിക ബന്ധം അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ നിങ്ങളോടൂള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ ചക്കരേ,തേനേ എന്നൊക്കെ പറഞ്ഞ് ഇരുപത്തി നാല് മണിക്കൂറും മെസേജ് അയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും ഒക്കെ.കൂടെ ഇറങ്ങിപ്പോയ ശേഷം അൽപ്പം തേൻ വേണമെന്ന് ഒന്നു പറഞ്ഞു നോക്ക്.മോന്തയ്ക്ക് നല്ല തേമ്പ് കിട്ടുന്നത് കാണാം അപ്പോൾ.കൂടെ കൊണ്ടുപോയ സ്വർണ്ണവും പണവും തീർന്നെങ്കിൽ അതിന് മുൻപ് തന്നെ ജാതകവശാൽ ഇതിന് ഭാഗ്യവൂമുണ്ട്.

 

Signature-ad

എല്ലാ ദിവസവും ഉണർന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും.അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളെ ഓർത്തുകൊണ്ടാണ് ,അവൻ ഉണരുന്നത് തന്നെയെന്ന്!  കൂടെ കിടക്കുന്ന ഹസ്ബന്റ് ഒരിക്കൽ പോലും എനിക്കൊരു ഗുഡ് മോണിംഗ് തന്നിട്ടില്ലല്ലോയെന്ന് !!  എന്നാൽ അങ്ങനെ അല്ല.അത് അവരുടെ ഒരു തന്ത്രമാണ്.നിങ്ങളെ കൊണ്ട് ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത് .കൂടെ കിടക്കുന്ന ഹസ്ബന്റ് മറ്റാരെ സ്നേഹിക്കുന്നതിലും അധികം നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് രാവിലെ എണീറ്റ് ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റി തരുന്നതും എന്നത് മറക്കാതിരിക്കുക-വല്ലപ്പോഴും ചീത്തവിളിച്ചാൽപ്പോലും !

 

ഒരു കല്യാണമോ ഉത്സവമോ വരുമ്പോൾ നിങ്ങൾക്ക് രണ്ടും മൂന്നും ടോപ്പും മക്കൾക്ക് അതു പോലെ ഡ്രസ്സും വാങ്ങിക്കുമ്പോഴും” എനിക്കിപ്പൊ ഒന്നും വേണ്ട ” എന്നു പറഞ്ഞ് മാറി നിൽക്കുന്ന ഭർത്താക്കൻമാരെ കണ്ടിട്ടില്ലേ … എന്താ കാര്യം എന്നറിയുമോ ? നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ് അയാൾക്ക് ഡ്രസ് എടുക്കാൻ കൈയിൽ പൈസ കാണില്ല . കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ് രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട് വേണം അവർക്ക് പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാൻ .ഓർമ്മയില്ലേ നിങ്ങളുടെ ആങ്ങളയ്ക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ചിട്ടി വിളിച്ച് കുറച്ച് പൈസ കൊടുത്തതും ബാക്കി പൈസ വീടിന്റെ ലോൺ അടച്ചതും ഒക്കെ.പിന്നെ വളർന്നു വരുന്ന മക്കൾക്കായി ചെറിയൊരു കരുതൽ.(അയാളൊരു സിഗരറ്റ് വലിച്ചോട്ടെന്ന്.വല്ലപ്പോഴും ഒരു തൊണ്ണൂറു വീശിക്കോട്ടെന്ന്.മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഒരു പക്ഷെ അയാളെ അത് സഹായിക്കുന്നുണ്ടാവാം.ഇന്നത്തെ ഇറച്ചിക്കോഴിയിൽ നിന്നും പച്ചക്കറിയിൽ നിന്നും ലഭിക്കുന്ന രോഗത്തിൽ കൂടുതലൊന്നും അതുകൊണ്ട് അയാൾക്ക് വരാൻ പോകുന്നുമില്ല)

 

ഇതൊക്കെ നടത്തുന്നതിനിടയിൽ അവർക്ക് നിങ്ങളോട് കൊഞ്ചാൻ സമയം കിട്ടി എന്നു വരില്ല . അവിടെയാണ് നിങ്ങളുടെ കാമുകന്റെ വിജയം.സന്ധ്യാ നേരത്ത് കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത് നിങ്ങൾ പറയും ” ഞാൻ ഫോൺ വെക്കട്ടെ, ചേട്ടൻ വരാറായി എനിക്കു കുളിക്കണം” എന്ന് .അപ്പൊ നിങ്ങളുടെ കാമുകൻ ഫോൺ വെക്കാൻ സമ്മതിക്കില്ല.ചിലപ്പൊ പറയും എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാം നമുക്ക് ഒന്നിച്ച് കുളിക്കാം, സോപ്പൊക്കെ തേച്ച് അങ്ങനെ…. അതൊക്കെ കേട്ട് നിങ്ങളൊന്ന് കോരിതരിക്കും.ഹൊ! എന്തൊരിഷ്ടമെന്ന് അങ്ങ് കരുതും . അതേ സ്ഥാനത്ത് കെട്ട്യോൻ ആണെങ്കിൽ ” നീ ഇതു വരെ കുളിച്ചില്ലേ?” എന്ന് ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ. കാരണം പലതാണ്…

 

 

രാവിലെ ജോലിക്ക് പോകുന്നതല്ലേ . അതിന്റെ ക്ഷീണം മാറണമെങ്കിൽ ഒന്നു കുളിക്കണം എന്നിട്ട് വേണം അവർക്ക് എന്തെങ്കിലും കഴിക്കാൻ .ഇതിനിടെ നിങ്ങൾ പറയുന്ന നിങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും. എന്നിട്ട് പറയും ” നീ ആയിട്ടാണ് ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത് വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും ” എന്നൊക്കെ . അതൊക്കെ പറയുന്നത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നിയോ .തോന്നും . അതാണല്ലോ അവരുടെ കഴിവ്. ഇതിനിടെ ഒന്നു കാണാൻ തോന്നുന്നു എന്നു പറയും.സിനിമയ്ക്കു പോകാൻ വിളിക്കും .പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും .പൊടിപ്പും തൊങ്ങലും വച്ച് കൊണ്ട് .അത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും.പിന്നെ പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്ന സുപ്രീം കോടതി വിധിയെ കൂട്ടുപിടിക്കും.ഇനി അത് നടന്നില്ലെങ്കിൽ (ആരേലും അറിയുമോയെന്ന നിങ്ങളുടെ ഭയം)അടുത്ത ഘട്ടമാണ്.ഒളിച്ചോട്ടം!

 

 

മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും.ദൂരെ എവിടെയെങ്കിലും പോയി നമുക്ക് ജീവിക്കാം എന്നൊക്കെ. പറയും.അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക.നിങ്ങളുടെ താലിമാല വരെ വിറ്റ് അവൻ പുട്ടടിക്കും.അത് തീരുന്നതിന് മുൻപേ അവൻ അടുത്ത ഇരയെ കുടുക്കിയിട്ടുണ്ടാവും.വേശ്യാലയങ്ങളിലൊന്നും എത്തപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ ഭാഗ്യം.ഭാഗ്യമേയുള്ളൂ, ഭാവി പോയെന്നോർക്കണം.ഭർത്താവ്,കുട്ടികൾ, കുടുംബം,സമൂഹത്തിലെ അന്തസ്സ്…!

 

.ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം .വേറൊന്നും അല്ല അവൾക്ക് പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ എന്ന്.. ബന്ധങ്ങൾ ആണോ ബന്ധനങ്ങൾ ആണോ വേണ്ടത് എന്ന്.ആരായാലും ഒന്ന് ചിന്തിച്ചു നോക്കിയതിനു ശേഷം മാത്രം പങ്കാളിയെ ചതിക്കാൻ തയ്യാറാവുക !! നിങ്ങളുടെ മുന്നിൽ ഇങ്ങനെ ഇറങ്ങിപ്പോയവരുടെ ആയിരം കഥകൾ നിവർത്തി വച്ചിട്ടുണ്ട്.കണ്ണും കാതും എല്ലാവരുടേയും എന്നും തുറന്നു തന്നെ ഇരിക്കട്ടെ…!!!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: