HealthLIFE

ആയുർവേദത്തിലൂടെ മകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയതിൽ നന്ദി ആറിയിച്ച് കെനിയന്‍ മുന്‍ പ്രധാനമന്ത്രി റയില ഒഡിങ്ക

 

കൊച്ചി:ലോകത്തിനു മുന്നില്‍ അഭിമാനമായി മാറുകയാണ് വീണ്ടും കേരളത്തിന്റെ ആയൂര്‍വേദം. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടപ്പോഴും ആയൂര്‍വേദ ചികിത്സയിലൂടെ മകളുടെ കാഴ്ച തീരിച്ചുകിട്ടിയതാണ്
കെനിയന്‍ മുന്‍ പ്രധാനമന്ത്രിയെ ആയൂര്‍വേദത്തോട്
അടുപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച മകളുടെ കണ്ണിന്റെ ആയൂര്‍വ്വേദ ചികിത്സ പൂര്‍ണ്ണമായും ഫലപ്രാപ്തിയോട് അടുക്കുമ്പോള്‍ ആത് നേരിട്ട് മനസ്സിലാക്കാനാണ്
എഴുപത്തഞ്ച്ക്കാരനായ കെനിയന്‍ മുന്‍പ്രധാനമന്ത്രിയും
ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ റയില ഒഡിങ്ക കൂത്താട്ടുകുളത്ത് എത്തിയത്. റയിലയുടെ മകള്‍ 44ക്കാരി റോസ് മേരിയുടെ കാഴ്ച്ച നഷ്ടപ്പെടുന്നത് 2017 ലാണ്. കണ്ണിലെ ഞെരമ്പുകളുടെ ബലക്ഷയത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലും
ഇസ്രായേലിലും ചൈനയിലുമെല്ലാം ഒട്ടനവധി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് കേരളത്തിലെ ആയൂര്‍വ്വേദ ചികിത്സയെ ക്കുറിച്ച്
അറിയുന്നത് .

മൂന്ന് വര്‍ഷം മുന്‍പ് മകള്‍ റോസ് മേരി
കൂത്താട്ടുകുളത്തെ ശ്രീധരിയത്തില്‍
എത്തി ചികിത്സ തുടങ്ങി, ഒരു മാസം ഇവിടെ തങ്ങിയായിരുന്നു ചികിത്സകള്‍, മടങ്ങിയിട്ടും വര്‍ഷങ്ങളോളം മരുന്ന് വരുത്തി ചികിത്സ റോസ് മേരി തുടര്‍ന്നു.
മകളുടെ കാഴ്ച നഷ്ടപ്പെട്ടത് പിതാവ് റയിനയെയും മാനസികമായി തളര്‍ത്തി.2008 മുതല്‍ 2013 വരെ കെനിയന്‍ പ്രധാനമന്ത്രിയും കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തുമെത്തിയ ഈ കെനിയന്‍ നേതാവ് അദ്ദേഹത്തിന്റെ പല മാധ്യമ അഭിമുഖങ്ങളിലും മകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്തിലുള്ള ദുഖവും, ആയൂര്‍വ്വേദ ചികിത്സയിലൂടെ അത് തിരിച്ച് കിട്ടിയതിലുള്ള സന്തോഷവും പങ്ക് വെച്ചിട്ടുണ്ട്. തന്റെ ഒരു സുഹൃത്താണ് ആയൂര്‍വ്വേദ ചികിത്സയുടെ മാഹാത്മ്യവും ശ്രീധരീയം
ആശുപത്രിയെക്കുറിച്ചും റയിലയോട് പറയുന്നത്.
ആദ്യമൊന്നും അദ്ദേഹം അതിന് തയ്യാറായിരുന്നില്ലങ്കിലും പിന്നീട് പരീക്ഷണം എന്ന നിലയിലാണ് മുന്നിട്ടിറങ്ങിയത്.

ലോകത്തുള്ള പ്രഗത്ഭരായ ആരോഗ്യ വിദഗ്ധര്‍ക്ക് കഴിയാത്തത് കേരളത്തിലെ ആയുര്‍വേദത്തിനു കഴിയുമെന്ന് അദ്ദേഹം ആദ്യം വിശ്വസിച്ചിരുന്നില്ല . പിന്നീട് 2019 ല്‍ ആണ് മകളെ ചികിത്സക്കു കേരളത്തിലേക്ക് അയക്കുന്നത്.മകളുടെ കാഴ്ച തിരിച്ച് നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നതിനും തുടര്‍ന്നുള്ള ചികിത്സകള്‍ നടത്തുന്നതിനുമാണ് റെയില രണ്ട് ദിവസം മുന്‍പ് കൂത്താട്ടുകുളത്ത് നേരിട്ടെത്തിയത്.നെടുമ്പാശേരിയില്‍ വിമാനതാവളത്തില്‍ നിന്നും പ്രത്യേക ഹെലികോപ്റ്ററിലാണ് കൂത്താട്ടുകുളത്ത് എത്തിയത്. റയിലയും മകള്‍ റോസ് മേരിയെയും കൂടാതെ കുടുംബ ഡോക്ടര്‍ ,ഇന്ത്യയിലെ കെനിയന്‍ എംബസി ഡപ്യൂട്ടി ഹൈകമ്മീഷണര്‍,
കൗണ്‍സിലര്‍ എന്നിവരും സംഘത്തിലുണ്ട്. ശ്രീധരീയത്തില്‍ ഒരാഴച് തങ്ങി ചികിത്സ പൂര്‍ത്തിയാക്കി ഇവര്‍ വരുന്ന തിങ്കളാഴ്ച മടങ്ങും.

ശ്രീധരീയം ആയൂര്‍വ്വേദിക് ഐ ഹോസ്പ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് ഫിസിഷ്യന്‍ ഡോ എന്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചികിത്സ. കെനിയന്‍ മുന്‍പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ലോകത്ത് ആയൂര്‍വ്വേദത്തിന്റെ പ്രസക്തിയും പെരുമയുംമാണ് വെളിവാക്കുന്നതെന്ന് ശ്രീധരീയം വൈസ് ചെയര്‍മാന്‍ ഹരി എന്‍ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: