ഗാംഗ്‌ടോക്ക്: സിക്കിമിലെ ഗാംഗ്‌ടോക്കിലെ നാഥുല അതിര്‍ത്തിയെയും, സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പേര് മാറ്റി. നേരത്തെയുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗ് എന്ന പേര് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും. സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
കൊവിഡ് കാലത്ത് സൌജന്യ വാക്‌സിനും, റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടത് എന്നാണ് റിപ്പോര്‍ട്ട്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്.