തിരുവനന്തപുരം: പുലർച്ചെ നാലു മണിക്ക് മകളെ കാണാനെത്തിയ കാമുകനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം.19 കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. കള്ളനെന്ന് കരുതിയാണ് താൻ കുത്തിയതെന്ന് ഇയാൾ പിന്നീട് പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.