IndiaLead NewsNEWS

രാജ്യത്ത് 75 പേര്‍ക്ക് കൂടി ഒമിക്രോണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 167 ആയി. തൊട്ട് പിന്നിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇതുവരെ 165 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെ 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 186 പേരാണ് രോഗമുക്തി നേടിയത്. അതില്‍ വെറും ഒരാള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

Signature-ad

സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. രാജ്യത്ത് ജനുവരി മാസം അവസാന ആഴ്ചയോടെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6358 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: