പാലാ സെൻ്റ്തോമസ് കോളേജില്‍ വച്ച് കൊലചെയ്യപ്പെട്ട നിതിനാമോളുടെ കുടുംബത്തിന് ഡിവൈഎഫ്ഐയുടെ കൈത്താങ്ങ്.കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി സമാഹരിച്ച സഹായ ഫണ്ടായ 15 ലക്ഷം രൂപ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിതിനാ മോളുടെ മാതാവിന് ഇന്ന് കൈമാറി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസി ഡന്റ് എസ്. സതീഷ്, സെക്രട്ടറി വികെ സനോജ് തുടങ്ങിയവര്‍ സന്നിധരായിരുന്നു.
ഈ വർഷം ഒക്ടോബർ ഒന്നിനായിരുന്നു പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളെ (22) സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.