
കോയമ്പത്തൂർ മേട്ടുപ്പാളയത്തിനു സമീപം അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് നിരവധി പേർക്ക് പരിക്ക്.ഊട്ടി റോഡിൽ മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്. മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു.അമിതവേ ഗതയിലെത്തിയ ലോറി ഇടിച്ചതിനെ തുടർന്ന് ബസ് മറിഞ്ഞാണ് ആളുകൾക്ക് പരിക്കേറ്റത്.ഇവരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.






