KeralaNEWS

നഷ്ടപ്പെട്ടത് സുവർണ്ണാവസരം;മുക്കൂട്ട് മുന്നണി ഇനിയെന്ത് ചെയ്യും ?

ഒരു വെടി വെപ്പ് നടന്നിരുന്നെങ്കിൽ
കൊല്ലപ്പെടുക അന്യസംസ്ഥാന തൊഴിലാളികൾ ..
വിഷയം സ്വാഭാവികമായും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ചർച്ചയാകും ..
തൊഴിലാളി വർഗ്ഗ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുന്നു എന്ന മുറവിളികളുയരും ..
20-20 ക്കെതിരെയും, കീറ്റെക്സിനുമെതിരെ പിണറായി വിജയൻ നടത്തിയ നരനാട്ടായി സംഭവത്തെ വിശേഷിപ്പിക്കും.
 സംഭവം നടന്നത് ക്രിസ്മസ് ദിനത്തിലായത് കൊണ്ടും കരോൾ പരിപാടിയുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളാരംഭിച്ചത് എന്നതുകൊണ്ടും ഇത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ഇടതുപക്ഷ സർക്കാരിൻ്റെ നീക്കമായി വിലയിരുത്തപ്പെടും …
വിമോചന സമരം മോഡൽ ക്രമസമാധാനം തകർന്നെന്നും പറഞ്ഞ് രാഷ്ട്രപതി ഭരണമേർപ്പെടുത്തും …
ഇതിനൊക്കെയുള്ള നരേഷനുകൾ കഴിഞ്ഞ രണ്ട് മാസം കൊണ്ട് പതിയെ ഇവിടെ സൃഷ്ട്ടിച്ചെടുത്തവരെ മലയാളിക്കറിയാം. പരസ്പരം വെട്ടി കൊന്നും ഗുണ്ടകളെ കൊണ്ട് അക്രമം നടത്തിച്ചും എറണാകുളത്ത് സംഘപരിവാറുകാരിയുടെ ഹോട്ടൽ തകർത്തു എന്നുള്ള വ്യാജ പ്രചരണങ്ങളും, കെ റെയിലിന് കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങളുമൊക്കെ ഒരു മഹത്തായ ലക്ഷ്യത്തിലേക്ക് വേണ്ടി ഒഴുകിയെത്തിയ നിരവധിയായ അരുവികളായിരുന്നു. വെടിവെപ്പ് നടന്നിരുന്നെങ്കിൽ ഈ അരുവികളെല്ലാം ചേർന്നൊരു സമുദ്രമാകുമായിരുന്നു. ആ സുവർണ്ണാവസരമാണ് ഇല്ലാതായത്. തൽക്കാലം അഭ്യന്തരം പരാജയമാണെന്ന് പോസ്റ്റിട്ട് വിഷമം കരഞ്ഞു തീർക്കാം മുക്കൂട്ട് മുന്നണികൾക്ക് …..

Back to top button
error: