IndiaNEWS

ഗവർണറുടെ താക്കോൽ എടുത്തു നൽകി :14000 രൂപ അടച്ച് വീട്ടുകാരൻ

ഭോപ്പാൽ:സർക്കാർ പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന വീട്ടിലേക്ക് ഗവർണർ എത്തിയത്, താക്കോൽ കൈമാറ്റ ചടങ്ങിനായിരുന്നു.എന്നാൽ ആ സന്ദർശനത്തിന് ബുധ്റാം എന്ന വീട്ടുകാരൻ കൊടുക്കേണ്ടി വന്ന വില 14000 രൂപയായിരുന്നു.വീടിന്റെ താക്കോൽ കൈമാറി ബുധ്റാമിനും കുടുംബത്തിനും ഒപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് ഗവർണർ മംഗുഭായ് സി. പട്ടേൽ മടങ്ങിയത്.ഇതിന് തൊട്ടു    പിന്നാലെ 14,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ബുധ്റാമിന് ബിൽ നൽകുകയായിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിലായിരുന്നു ബുധ്റാമിന്റെ വീട് നിർമ്മാണം.എന്നാൽ ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി പ്രാദേശിക അധികൃതരും ഉദ്യോഗസ്ഥരും ബുധ്റാമിന്റെ വീടും പരിസരവും മോടി പിടിപ്പിച്ചിരുന്നു. ഇതാണ് ബുധ്റാമിന് പൊല്ലാപ്പായത്. അധികൃതർ ബുധ്റാമിന്റെ വീട്ടിൽ പുതിയ അലങ്കാര ഗേറ്റും ഫാനുകളും സ്ഥാപിച്ചു. ഗവർണറുടെ സന്ദർശനത്തിന് തൊട്ടുപിറ്റേന്ന് പഞ്ചായത്ത് അംഗങ്ങൾ വന്ന് ഫാൻ എടുത്തുകൊണ്ടുപോവുകയും ഗേറ്റിന്റെ വിലയായ 14,000 രൂപയുടെ ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

Back to top button
error: