IndiaLead NewsNEWS

നൂഡില്‍സ് ഫാക്ടറിയില്‍ പൊട്ടിത്തെറി; 6 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

പാറ്റ്‌ന: നൂഡില്‍സ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 6 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബിഹാര്‍ മുസാഫര്‍പൂരിലെ ബേള ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലായിരുന്നു അപകടം.ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം അഞ്ച് കിലോമീറ്ററിലധികം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായ മില്ലും തകര്‍ന്നതായാണ് വിവരം. മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്നു രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രണവ് കുമാര്‍ പറഞ്ഞു.

Back to top button
error: