
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകന്‍ എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കെ.പി.എസി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍.






