
കുട്ടിയായിരുന്നപ്പോൾ എങ്ങനെയെങ്കിലും ഒരു വലിയ ആളാകാൻ കൊതിച്ചു…..
ഇപ്പോൾ ഒന്നു പഴയ കാലഘട്ടത്തിലാകാൻ ആഗ്രഹിക്കുന്നു….
താങ്കൾക്കും ഈ ചിന്ത ഉണ്ടായിരുന്നോ…?
സാധ്യതയുണ്ട്!!!!
ശരിയാണോ….?
ആ കുട്ടിക്കാലം!!!!
പതിനഞ്ചു വയസ്സിൽ താഴെപ്രായമുള്ള കാലം….
ശരിക്കും പറഞ്ഞാൽ പത്തു വയസ്സ് മുതൽ….
നാട്ടിലെ വലിയ അണ്ണന്മാരും ചില മാമന്മാരുമൊക്കെ (നാട്ടിൻപ്രദേശത്ത് അന്നങ്ങനെയാ വിളിക്കുന്നത്… തൊട്ടു മൂത്തവരെ അണ്ണൻ എന്നും കുറച്ചുകൂടി പ്രായം ഉള്ളവരെ മാമൻ എന്നും….
ഇതിൽ ജാതി മത വർഗ്ഗ ഭേദമൊന്നുമില്ല )
നടക്കുന്നതും പെരുമാറുന്നതും കാണുമ്പോൾ എനിക്കും അങ്ങനെയാകണം എന്ന ഉൾവിളി.
ചില അണ്ണന്മാരും മാമന്മാരും സിഗരറ്റും ബീഡിയും അല്പം പരസ്യമായും പിന്നെ രഹസ്യമായും വലിച്ചു പുക ഊതി മുകളിലോട്ടു വിടുന്നത് കാണുമ്പോൾ കൊതിയാകും….ഇവരുടെയത്ര ആയിരുന്നെങ്കിലെന്നു…
എനിക്കും അങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്നു!!
മാത്രമോ…!!! ഉത്സവകാലത്ത് അല്പം ദൂരെയുള്ള പറമ്പുകളിലേയ്ക്ക് പോകണമെങ്കിൽ ഇവരിലാരെങ്കിലും ഉത്തരവാദിത്വം ഏൽക്കണം…. എന്നാലേ ഞങ്ങളെ പോലുള്ളവരെ ഇവരോടൊപ്പം അയക്കൂ….
ഇവർ ഏറ്റില്ലെങ്കിൽ…പായയിൽ കിടന്നു ഉത്സവം കാണാനേ പറ്റൂ….
വീട്ടിൽ നിന്നും വിടില്ല !!!
ആ കാലഘട്ടത്തിലുള്ള ആകെ വിനോദം ഈ ഉത്സവസ്റ്റേജിൽ കാണുന്ന ഡാൻസും കഥാപ്രസംഗവും മാത്രമാണ്!!!!
അപ്പോഴും നമ്മുടെ ഹീറോ ഇവരാണ്…
പിന്നയോ….
ഇവർ പോയി സിനിമ കണ്ടിട്ടു വന്നു ഞങ്ങളെ പോലുള്ളവരെ വളച്ചിരുത്തി സിനിമാക്കഥ പറഞ്ഞു തരും…. രണ്ടരമണിക്കൂർ അവർ കാണുന്ന സിനിമ പറഞ്ഞുതരാനും ഏകദേശം അത്രയും സമയമെടുക്കും…
ഒരു പഞ്ചായത്തിൽ ചിലപ്പോൾ ഒരു സിനിമാ കൊട്ടക ഉണ്ടായാൽ ഭാഗ്യം…. തിയേറ്ററിൽ പോയി സിനിമ കാണാൻ ഇവർക്കേ അനുവാദമുള്ളൂ… ഞങ്ങളെ പോലുള്ളവർക്ക് ഓണം വരെ കാത്തിരിക്കണം…
തിയേറ്ററിൽ പോയി സിനിമ കാണാൻ….
ഒരു ഓണം കഴിഞ്ഞാൽ പിന്നെ അടുത്ത ഓണം….
ആകെയുള്ള സിനിമാ സംഭവം എന്നു പറയുന്നത് ഇവർ വന്നു പറഞ്ഞു തരുന്ന കഥയാണ്…!!!!
അതു കേട്ടിട്ടാണ് ഈ കഥ സ്‌കൂളിൽ ചെന്നു കൂട്ടുകാരിൽ ചിലർക്ക് പറഞ്ഞുകൊടുക്കാൻ!!!!
ഇനി കഥ പറഞ്ഞുതരുന്നതിനോ….
അതിനവർക്ക് പ്രതിഫലവും കൊടുക്കണം….
കടയിൽ നിന്നും അവർ പറയുന്ന മുറയ്ക്ക് ബീഡിയും സിഗരറ്റും വാങ്ങിക്കൊണ്ട് കൊടുക്കണം….
എന്നാലേ കഥ പറഞ്ഞു തരൂ….
അങ്ങനെ നോക്കുമ്പോൾ നമ്മുടെ ആരാധനാ പാത്രങ്ങൾ ഇവരാണ്….
എങ്ങനെയെങ്കിലും ഇവരുടെ പ്രായമായെങ്കിൽ എന്നു വല്ലാതെ കൊതിച്ചു പോകും…..
ഒറ്റ ചിന്തയെ ഉളളൂ….
വലുതാകണം..
വലുതാകണം എന്നു. കാലങ്ങൾ കഴിഞ്ഞു….
വലുതായി….
ഈ പറഞ്ഞ സ്വാതന്ത്ര്യങ്ങളൊക്കെ ആസ്വദിച്ചു….
കല്യാണവും കഴിഞ്ഞു….
മക്കളുമായി….
അവരും വലുതായി…
അവരെയും കെട്ടിച്ചു….അവർക്കും മക്കളായി ….
വർഷങ്ങൾ നാൽപ്പതിൽ പരം കഴിഞ്ഞു….
ഇതാ…..
ഇപ്പോഴും കൊതി തോന്നുന്നു….
എന്തിനെന്നോ…..?
എന്തിനായിരിക്കും….?
അതേ….
അതിനു തന്നെ….
നിങ്ങൾ ഉദ്ദേശിച്ചത് തന്നെ….
പിന്നെയും… ആ പതിനഞ്ചിൽ താഴെ പ്രായത്തിലാകണം!!!!
അന്ന് കുട്ടിയായിരിക്കുമ്പോൾ വലുതാകണം എന്ന ആഗ്രഹം……
പിന്നാലെ സംഭവിക്കും എന്നുറപ്പുണ്ടായിരുന്നു…
എന്നാൽ ഇപ്പോഴത്തെ ആഗ്രഹമോ!!!!?
ഒരിക്കലും നടക്കില്ലാന്നറിയാം….
അതറിയാവുന്നത് കൊണ്ടായിരിക്കും…
ആഗ്രഹം കൂടിക്കൂടി വരുന്നത്!!!!
ആ കാലത്തിലേക്ക് തിരികെ പോകാനുള്ള മോഹവും ഒന്നു് പങ്കുവച്ചു എന്നു മാത്രം….
നമ്മുടെ ആ പഴയകാലം ഓർത്താൽ….
ഒരു വല്ലാത്ത സുഖം തന്നെ….
വെറുതെ ഇതൊക്കെ ഒന്നോർത്തു നോക്കൂ….






