എറണാകുളം: കരിമുകൾ ചെങ്ങനാട്ട് കവലയിൽ ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. കരിമകൾ വേളൂർ സ്വദേശികളായ ആൻ്റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് അറിയുന്നത്.