എതിർപ്പുണ്ടെന്നു കരുതി കെ–റെയിൽ പദ്ധതിയിൽനിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.നാടിന്റെ വികസനത്തിനെതിരെയാണ് പ്രതിപക്ഷം അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടത്തുന്നത്. ഇപ്പോൾ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്.കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണ്? നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽനിന്ന് പിന്മാറില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.