NEWS

നെല്ലിക്ക ഗുണ സമ്പുഷ്ടം, പക്ഷേ അമിതമായി കഴിച്ചാല്‍ രക്തസ്രാവം വർദ്ധിക്കാന്‍ സാധ്യത

നെല്ലിക്കയുടെ ഗുണങ്ങർ നിരവധി. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം
എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. ചര്‍മ്മം സംരക്ഷിക്കും. അമിതവണ്ണം കുറയ്ക്കും. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പക്ഷേ അമിതമായാൽ അപകടവുമാണ്

നെല്ലിക്ക കഴിച്ചാൽ എന്താക്കെ ഗുണങ്ങളാണ്…!
വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ്. നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കും. കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും സഹായിക്കും.
നെല്ലിക്കയിലുള്ള ആന്റി് ഓക്സിഡന്റുെകള്‍ ചര്‍മ്മം സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Signature-ad

എന്നാല്‍ ഇത്തരം നിരവധി ഗുണങ്ങളുള്ള നെല്ലിക്കയുടെ ദോഷവശങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നത്, അല്‍പം ശ്രദ്ധയോടെ വേണം എല്ലാവരും നെല്ലിക്ക കഴിക്കാന്‍ എന്നാണ്. മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ നെല്ലിക്ക കൂടുതലായി കഴിച്ചാല്‍ രക്തസ്രാവം കൂടാന്‍ അത് കാരണമാകും. നെല്ലിക്ക രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. തന്മൂലം രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാലാണത്രേ രക്തസ്രാവം കൂടുന്നത്.

Back to top button
error: