NEWS

ഇലക്ട്രീഷ്യൻ വീടിന്റെ സൺ‌സൈഡിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു

ഇലക്ട്രിക് ജോലിക്കിടയിൽ അനസ് എന്ന 21കാരൻ വീടിൻ്റെ സൺസൈഡിൽ നിന്ന് കാൽവഴുതി വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ൽപ്പകഞ്ചേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. വളവന്നൂർ മായ്യേരിച്ചിറ വലിയവീട്ടിൽ യാഹുട്ടിയുടെ മകൻ അനസ് (21) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യൻ ജോലിക്കിടയിൽ സൺസൈഡിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: