KeralaNEWS

പള്ളിമണി അടിച്ച് പേടിപ്പിക്കാൻ നോക്കരുതെന്ന് അന്നേ പറഞ്ഞിരുന്നു; പി ടി തോമസിന്റെ മരണത്തിൽ വെട്ടിലായി സഭ

രിച്ചിട്ടും തൻ്റെ ശവമഞ്ചത്തിൽ നേരെ ചൊവ്വേ ഒന്നു തൊടാൻ പോലും പുരോഹിതരെയും സഭയേയും അനുവദിക്കാതെ പി ടി തോമസ്.ജീവനോടെയിരിക്കെ സ്വന്തം ശവഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിച്ചക്കേണ്ടി വന്ന ഒരു മനുഷ്യന് ഇതിലപ്പുറം എങ്ങനെയാണ് സഭയെയും പള്ളി പ്രമാണിത്വത്തെയും വെല്ലുവിളിക്കാൻ സാധിക്കുക !!  പള്ളിമണിയടിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന് സഭാനേതൃത്വത്തിന്റെ മുഖത്ത് നോക്കി പറയാന്‍ അന്നേ ആര്‍ജ്ജവം കാണിച്ച കോണ്‍ഗ്രസിന്റെ ജനകീയ നേതാവായിരുന്നു ഇന്ന് അന്തരിച്ച കേരളത്തിന്റെ സ്വന്തം പിടി തോമസ് !
പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ സാമൂഹിക ബഹിഷ്‌കരണം വരെ നേരിടേണ്ടി വന്ന നേതാവാണ് പുതിയപറമ്പില്‍ തോമസ് തോമസ് എന്ന പിടി തോമസ്. ജീവനോടെയിരിക്കെ സ്വന്തം ശവഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിച്ചക്കേണ്ടി വന്ന, അപ്പോഴും പള്ളിമണിയടിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച കോണ്‍ഗ്രസിന്റ കേരളത്തിലെ ജനകീയ മുഖം. പിന്തുണക്കേണ്ടവര്‍ തള്ളി പറഞ്ഞപ്പോഴും അര്‍ഹതപ്പെട്ട പദവികളില്‍ നിന്ന് പിഴുതെറിയപ്പെട്ടപ്പോഴും നിലപാടുകളില്‍ ഉറച്ചുനിന്നു പി ടി തോമസ്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരളത്തെ ഇളക്കി മറിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടായിരുന്നു അത്. ഇടുക്കിയിലാകെ പ്രതിഷേധത്തിന് തിരികൊളുത്തിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ടായിരുന്നു പി ടി തോമസിന്റെ നിലപാട്.ജനകീയ പ്രതിഷേധത്തിനൊപ്പം കത്തോലിക്ക സഭയും ഏറ്റെടുത്ത സമരത്തെ തള്ളിക്കൊണ്ട് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. ഇടുക്കി, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാരെ പ്രതികൂട്ടില്‍ നിര്‍ത്തി പിടി തോമസ് ആരോപണമുന്നയിച്ചു. ആത്മീയതയുടെ മുഖാവരണം അണിഞ്ഞ കുറെ വൈദികരാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയും തനിക്കെതിരെയും കുപ്രചരണങ്ങള്‍ നടത്തുന്നതെന്ന് പിടി തുറന്നടിക്കുക പോലും ചെയ്തു.
അതിന്റെ ഫലമായിരുന്നു ഇടുക്കിയില്‍ നിന്ന് പി ടി തോമസിന്റെ നാടുകടത്തണമെന്ന ആഹ്വാനത്തോടൊപ്പം നടന്ന അദ്ദേഹത്തിന്റെ പ്രതീകാത്മക ശവമഞ്ചവുമായുള്ള ഘോഷയാത്ര. ഈ സംസ്കാര ചടങ്ങില്‍ പുരോഹിതൻമാരും ആത്മായക്കാരും വരെ ഭാഗമായി. ശവസംസ്‌കാരം നടത്തിയതിന്റെ സന്തോഷ സൂചകമായി പോത്തിനെ വെട്ടിയാണ് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടതാണെന്ന നിലപാടില്‍ തന്നെ പിടി തോമസ് ഉറച്ചുനിന്നു.
ഇപ്പോൾ പി ടി തോമസ് യഥാർത്ഥത്തിൽ മരിച്ചതോടെ സത്യത്തിൽ വെട്ടിലായത് സഭയാണ്.മൃതദേഹം പള്ളിയിൽ അടക്കരുതെന്നും ദഹിപ്പിക്കണമെന്നാണ് പി.ടിയുടെ അന്ത്യാഭിലാഷത്തിൽ പറയുന്നത്. മൃതദേഹത്തിൽ റീത്ത് വെക്കരുതെന്നും അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം’ എന്ന പാട്ട് കേൾപ്പിക്കണമെന്നും കണ്ണുകൾ ദാനം ചെയ്യണമെന്നും അന്ത്യാഭിലാഷത്തിൽ പറയുന്നു. നവംബർ 22നാണ് പി.ടിയുടെ ആവശ്യപ്രകാരം അന്ത്യാഭിലാഷം എഴുതി വെച്ചത്.
പി.ടി തോമസിന്റെ മൃതദേഹം നാളെ വൈകീട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

Back to top button
error: