NEWS

അധ്യാപകൻ സ്കൂട്ടർ ഇടിച്ച് മരിച്ചു, ഇരിക്കൂർ ഹയർസെക്കൻ്ററി സ്കൂൾ അധ്യാപകൻ കെ. ജയചന്ദ്രനാണ് മരണപ്പെട്ടത്

സ്കൂളിലേക്ക് പോകുവാനായി ബസ് കയറുവാൻ റോഡ് മുറിച്ച് കടക്കവെ ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന സ്കൂട്ടർ ജയചന്ദ്രനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ ഉച്ചയോടെ മരണം സംഭവിച്ചു

ണ്ണൂർ: സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ അധ്യാപകൻ മരിച്ചു. കോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. ജയചന്ദ്രൻ (49) ആണ് മരിച്ചത്. ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്. ഇന്നലെ രാവിലെ 8.45 തോടെയായിരുന്നു അപകടം. സ്കൂളിലേക്ക് പോകുവാനായി ബസ് കയറുവാൻ റോഡ് മുറിച്ച് കടക്കവെ ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരിക്കേറ്റ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

ബ്ലാത്തൂരിലെ പരേതരായ കുന്നുമ്മൽ രാഘവൻ്റെയും അരയാക്കീൽ ജനകിയുടെയും മകനാണ്.
ഭാര്യ: ദിവ്യ. മക്കൾ: അദ്വൈത്, അമ്യത വർഷ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രാമകൃഷ്ണൻ, പങ്കജാക്ഷി, രാജഗോപാലൻ, ഉണ്ണികൃഷ്ണൻ (കെഎസ്എഫ്ഇ), അരുണ, രാഘവൻ (പിഡബ്ല്യുഡി ), പുരുഷോത്തമൻ (സി.പി.എം പടിഞ്ഞാറെക്കര ബ്രാഞ്ചംഗം). സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് ശേഷം ചേപ്പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.

Back to top button
error: