പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്നാണ് നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചത്. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍ നെയ്യഭിഷേക ചടങ്ങിന് എത്തിയിരുന്നു.
ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം നടത്താന്‍ ഭക്തര്‍ക്ക് അവസരം ലഭിച്ചു. കോവിഡ് മാനദണ്ഡമനുസരിച്ചാണ് നേരിട്ടുള്ള നെയ്യഭിഷേകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണം നീക്കിയതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ശബരിമലയില്‍ തങ്ങാനും നേരിട്ടുള്ള നെയ്യഭിഷേകത്തിനുള്ള അവസരം ഉപയോഗിക്കാനും തുടങ്ങി. ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നതിനുള്ള കൗണ്ടറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.