ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ ശബരിമലയ്ക്ക് പോകാനാണെന്നു പറഞ്ഞ് വാടകക്കെടുത്തതായിരുന്നു.
കോഴിക്കോട് തിക്കോടിയിൽ കൃഷ്ണപ്രിയ എന്ന പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയ ആൾ ശബരിമലയ്ക്കു പോകാൻ മാലയിട്ട് വൃതം നോക്കുന്ന ആളായിരുന്നു.
പതിനെട്ടാം പടിയിൽ കയറി നിന്ന് കലാപത്തിന് ആഹ്വാനം ചെയ്ത നേതാവും ഇരുമുട്ടികെട്ട് വലിച്ചെറിഞ്ഞ് സ്വന്തം ഷർട്ട് വലിച്ചു കീറിയ നേതാവും ഉൾപ്പടെ ഇവരെല്ലാം ബിജെപിക്കാർ ആയിരുന്നു.
രാജ്യത്ത് ആകമാനം വർഗ്ഗീയ കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘപരിവാർ തീവ്രവാദികൾ ജയ് ശ്രീരാം മുഴക്കിയാണ് എതിരാളികളെ നിഷ്കരുണം ആക്രമിച്ചു കൊലപ്പെടുത്തുന്നത്.ഇവരെ സംബന്ധിച്ച് ഭക്തിയും വിശ്വാസവും വെറും ആയുധംമാത്രമാണ്. എതിരാളികളെ കൊന്നൊടുക്കാനുള്ള ആയുധം; വോട്ട് തട്ടാനുള്ള മാർഗ്ഗം!