KeralaNEWS

മൂന്നു ഗോളുകൾക്ക് മുംബൈ സിറ്റിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്

നജി: ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയെ മൂന്നു ഗോളുകൾക്ക് അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്.ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്.ഇതൊടെ 9 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.ആറ് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ട് ജയം, മൂന്ന് സമനില, ഒരു തോൽവി എന്നീ ഫലങ്ങളാണുള്ളത്.തോറ്റെങ്കിലും 15 പോയിന്റുള്ള മുംബൈ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒഡിഷയ്ക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം.
എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ വിജയം.ആദ്യ പകുതിയിൽ സഹൽ അബ്ദുല്‍ സമദിന്റെ (27) ഗോളിൽ ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ അൽവാരോ വാസ്കസ് (47), ഹോസെ പെരേര ഡയസ് (51 പെനൽറ്റി) എന്നിവരുടെ ഗോളുകളിലൂടെ ഗോൾ നേട്ടം മൂന്നാക്കി മാറ്റി.

Back to top button
error: