KeralaLead NewsNEWS

മലപ്പുറത്ത്​ ഓ​ട്ടോ താഴ്ചയിലേക്ക്​ മറിഞ്ഞ്​ 3 പേര്‍ മരിച്ചു

മഞ്ചേരി: ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍ മൂച്ചി ഹസന്‍കുട്ടി , ഉസ്മാന്റെയും സഹോദരിയുടെയും നാല് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് കുട്ടികളെയും ഓട്ടോ ഡ്രൈവറെയും കോഴിക്കോട് മെസിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: