ആലപ്പുഴ: അഞ്ച് മണിക്കൂറില്‍ എട്ടര ലക്ഷം രൂപ കളക്ഷെടുത്ത ക്യാഷറുടേ പേര് ഹൈടെന്‍ഷന്‍ ലൈനിന് നല്കി കെഎസ്ഇബി. ആലപ്പുഴ സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ക്യാഷര്‍ ആലപ്പുഴ ലജ്നത്ത് വാര്‍ഡ് ഫിറോസ് മന്സിലല് എസ്.കെ. ഫിറോസ് ഖാന്റെ പേരാണ് കെഎസ്ഇബി ഇങ്ങനെ വൈദ്യുതി ലൈനിന് നല്‍കിയത്.കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് റെക്കോര്‍ഡ് കളക്ഷന്‍ എടുത്ത് ഫിറോസ് ഖാന് ഞെട്ടിച്ചത്. അഞ്ച് മണിക്കൂര്‍ കൊണ്ട് 437 ബില്ലുകളില്‍ നിന്ന് 8,51,080 രൂപയാണ് ഫിറോസ് പിരിച്ചെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായം പോലുമില്ലാതെ അത്രയും സമയം ഓഫീസില്‍ ബില്ല് അടക്കാനെത്തിയവരുടെ സംശയങ്ങള്‍ പരിഹരിച്ചും പരാതികള്‍ കേട്ടും കൃത്യമായി ജോലി ചെയ്താണ് ഫിറോസ് ഈ നേട്ടം കൈവരിച്ചത്.