പോഷഗുണങ്ങള്‍ ധാരാളമായുളള, ആരോഗ്യത്തിന് ഏറെ മികച്ച ഒരു ഭക്ഷ്യ വിളയാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഏറെ പ്രയോജനകരമാണിത്.അന്നജത്തോടൊപ് പം വൈറ്റമിന്‍ എ, ബി, സി എന്നിവയും നാരുകളും ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ യുടെ സ്രോതസായ ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.ചീനിക്കിഴങ്ങ്, ചക്കര കിഴങ്ങ് എന്നീ പേരുകളിലും മധുരക്കിഴങ്ങ് അറിയപ്പെടുന്നുണ്ട്.
കിഴങ്ങ് പോലെ തന്നെ ഭക്ഷ്യയോഗ്യമാണ് ഇതിന്റെ ഇലയും.
അമൂല്യമായ പോഷകഗുണങ്ങളാല്‍ സമ്പന്നമാണിത്.ഇന്നത്തെ കാലത്ത് മിക്കവാറും ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം. മധുരക്കിഴങ്ങിന്റെ ഇല ദിവസവും തോരന്‍ വച്ച് കഴിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാനാകും.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും മധുരക്കിഴങ്ങ് ഇല സഹായിക്കും. എന്നാല്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിയില്ല.അതിനാല്‍ ഇനി മുതല്‍ ഈ ഇല ഭക്ഷണിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കാം.
മധുരക്കിഴങ്ങ് ഇലയുടെ ഉപയോഗം കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായകമാണ്. പ്രായം കൂടുമ്പോള്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ മധുരക്കിഴങ്ങിന്റെ ഇല ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ക്കെല്ലാം പരിഹാരമാകും.ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെയേറെ സഹായകമായ ഒന്നാണ് മധുരക്കിഴങ്ങിന്റെ ഇല. ഇതില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ധമനികളിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.മധുരക്കിഴങ്ങിന്റെ ഇല ശീലമാക്കിയാല്‍
ഹൃദയാഘാതം പോലുളള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
ഇന്നത്തെ കാലത്ത് പലരുടെയും ആരോഗ്യത്തിന് വില്ലനാകുന്ന മറ്റൊന്നാണ് രക്തസമ്മര്‍ദ്ദം. മധുരക്കിഴങ്ങ് ഇലകൊണ്ടുളള തോരന്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രക്തസമ്മര്‍ദ്ദം പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.