IndiaLead NewsNEWS

റെയില്‍വേ ഗേറ്റ് തുറന്നുനല്‍കിയില്ല; മലയാളി ജീവനക്കാരന് മര്‍ദ്ദനം, കേസെടുത്തു

തിരുച്ചിറപ്പള്ളി: റെയില്‍വേ ഗേറ്റ് തുറന്നുനല്‍കാതിരുന്നതിന് മലയാളി ജീവനക്കാരന് മര്‍ദ്ദനം.
അമ്പലപ്പുഴ സ്വദേശി ജി.ഗോകുലിനെതിരെയായിരുന്നു ആക്രമണം. സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. റെയില്‍വേ സുരക്ഷാ സേനയും പൊലീസും കേസെടുത്തു.

തമിഴ്‌നാട് തിരുച്ചിറപ്പള്ളി മണപ്പാറ സന്യാസിപ്പെട്ടില്‍ ബൈക്കിലെത്തിയ അക്രമി റെയില്‍വെ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ കടന്നുപോകാതെ തുറക്കില്ലെന്ന് പറഞ്ഞോടെ മടങ്ങിപ്പോയ അക്രമി പിന്നീട് കാബിനിലെത്തി ഗോകുലിനെ ആക്രമിക്കുകയായിരുന്നു. റെയില്‍വേയുടെ ട്രൈകളര്‍ ടോര്‍ച്ച് ഉപയോഗിച്ച് തലയ്ക്കടിക്കുകയും തുടര്‍ന്ന് കല്ലെറിയുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ ഗോകുലിന്റെ കാഴ്ച മങ്ങി. തലയ്ക്കും താടിയെല്ലിനും പരുക്കേറ്റിട്ടുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥരെത്തിയാണ് ഗോകുലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Back to top button
error: