KeralaNEWS

കെ.പി.എ.സി ലളിതയുടെ  മകളുടെ അപേക്ഷ

ന്റെ അമ്മ ശ്രീമതി കെ.പി.എ.സി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്.    അടിയന്തിരമായി കരൾ മാറ്റിവച്ചാൽ മാത്രമേ അമ്മയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ.  അമ്മയുടെ രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള 20-50 വയസിനു ഇടക്ക് പ്രായമുള്ളവർക്ക്   അമ്മയെ രക്ഷിക്കാൻ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാൻ സാധിക്കും. പ്രമേഹരോഗവും മറ്റു മാരകരോഗങ്ങൾ ഇല്ലാത്തവരും  മദ്യപിക്കാത്തവരുംആയിരിക്കണം ദാതാവ്.
വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ചെറിയ ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. ജീവിച്ചിരിക്കുന്നവരിൽ കരളിന്  പുനരുജ്ജീവന ശേഷിയുണ്ട്,  കരൾ ദാതാക്കളുടെ കാര്യത്തിലും,  ഒരു ചെറിയ ഭാഗം പുറത്തെടുത്ത ശേഷം കരൾ പൂർണ്ണമായും വീണ്ടും വളരും .  സഹജീവിയോടുള്ള കരുണ ഓർത്ത് എന്റെ അമ്മക്ക് കരലിന്റെ ഒരു ഭാഗം ദാനം   തന്ന്  സഹായിക്കണം എന്ന് അപേക്ഷിക്കുന്നു.
 ദയവായി ബന്ധപ്പെടൂ
 ശ്രീക്കുട്ടി ഭരതൻ
 (എ.കെ.എ.ശ്രീമേനോൻ)
 9167088523
അമ്മയോട് സ്നേഹം ഉള്ള മക്കൾക്ക് കരൾ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് : അവരുടെ മാച്ച് ആവുന്നില്ല, അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌. 

Back to top button
error: