NEWS

നാല് വയസ്സുക‍ാരൻ സ്വന്തം ചികിത്സയ്ക്കു വേണ്ടി യൂട്യൂബ് ചാനലിലൂടെ കരുണ തേടുന്നു, വേണ്ടത് 75 ലക്ഷം

ഫൈസാന് നാല് വയസാണ് പ്രായം. തനിയെ എഴുന്നേറ്റു നിൽക്കാനാവില്ല ഈ കുരുന്നിന്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗബാധിതനാണ്. സ്വന്തം
യൂട്യൂബ് ചാനലിലൂടെ സുമനസ്സുകളുടെ കരുണ തേടുന്നു ഈ ബാലൻ

തൃശൂർ: ഫൈസാൻ മുഹമ്മദിന്റെ യൂട്യൂബ് ചാനലിൽ 8 വിഡിയോകളുണ്ട്. പാട്ടും കളിയുമെല്ലാം അതിലുണ്ടെങ്കിലും ഫൈസാൻ എഴുന്നേറ്റു നിൽക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയില്ല.
കാരണം, ഫൈസാന് എഴുന്നേറ്റു നിൽക്കാനാവില്ല.
സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന രോഗബാധിതനാണ് ഈ നാലു വയസ്സുകാരൻ.
ഓരോ വർഷവും ജീവൻ നിലനിർത്താൻ 75 ലക്ഷം രൂപയുടെ മരുന്നു വേണം.
ചികിത്സയ്ക്കു വേണ്ടി പണമുണ്ടാക്കാൻ അഹോരാത്രം ഓടിത്തളരുകയാണ്, സ്വകാര്യ പ്ലാന്റേഷൻ ഫാക്ടറിയിലെ താൽക്കാലിക ജീവനക്കാരനായ പിതാവ് ഹുസൈൻ. പിതാവിനെ സഹായിക്കാൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്നാലാവുംവിധം പ്രയത്നിക്കുകയാണ് ഫൈസാൻ.

വരന്തരപ്പിള്ളി വേലൂപ്പാടം ചീരാത്തൊടി ഹുസൈൻ- ഷൈബു ദമ്പതികളുടെ ഏക മകനാണു ഫൈസാൻ.
രണ്ടാം വയസ്സിൽ എസ്.എം.എ രോഗം സ്ഥിരീകരിച്ചു.
രണ്ടുവയസ്സു കഴിഞ്ഞതിനാൽ റിസിഡിപ്ലാം എന്ന മരുന്നു മാത്രമാണു പ്രതിവിധിയെന്നു ഡോക്ടർമാർ നിർദേശിച്ചു.
മ‍ൂന്നര സെന്റ് ഭൂമിയും വീടും മാത്രം സ്വന്തമായുള്ള ഹുസൈന് 75 ലക്ഷം രൂപ എത്തിപ്പിടിക്കാവുന്നതിലും ഏറെ ദൂരെയാണ്.
മുഖത്ത് വിടർന്നു നിൽക്കുന്ന മന്ദഹാസവുമായി ഫൈസാൻ നമ്മോട് കരുണ യാചിക്കുകയാണ്..
കരുണ വറ്റിപ്പോകാത്തവർ ഈ കുഞ്ഞിനെ സഹായിക്കൂ ഫോൺ: 8606635916.

Back to top button
error: