KeralaNEWS

മുസ്​ലിം പേരിൽ വ്യാജ പാസ്‌പോര്‍ട്ട്​: ആർ.എസ്​.എസ്​ മുഖ്യ ശിക്ഷക് അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം വിദേശത്ത് ജോലി ചെയ്ത ആര്‍.എസ്​.എസ് നേതാവ് അറസ്റ്റില്‍. ആര്‍.എസ്​.എസ് മുഖ്യ ശിക്ഷക്​ കിളിമാനൂർ കുന്നുമ്മേൽ വി​ല്ലേ​ജി​ൽ കു​ന്നു​മ്മ​ൽ സാ​ഫ​ല്യം വീ​ട്ടി​ൽ രാജേഷാണ് (47) ​ അറസ്റ്റിലായത്. ഷെറിന്‍ അബ്ദുൽ സലാം എന്ന പേരിലാണ് ഇയാള്‍  10 വർഷം റിയാദിലും ദുബൈയിലും ജോലി ചെയ്​തിരുന്നത്​.
വർക്കല തച്ചൻകോണം അസീസ്​ മൻസിലിൽ അബ്​ദുൽ സലാം -അയ്​ഷ ബീവി ദമ്പതികളുടെ മകൻ ഷെറിൻ അബ്​ദുൽ സലാം എന്നാണ്​ ഇയാൾ പാസ്​പോർട്ടിൽ പേര്​ നൽകിയിരിക്കുന്നത്​. 2006ൽ ​ഇ​യാ​ൾ വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പാ​സ്പോ​ർ​ട്ട് ക​ര​സ്ഥ​മാ​ക്കി വി​ദേ​ശ​ത്ത് പോ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ 2019ൽ ​കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ർ ചെയ്തിരുന്നു.തുടർന്ന്
ലു​ക്ക്‌ ഔ​ട്ട്‌ നോ​ട്ടീ​സും ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു.
ഡിസംബർ 15ന് ​വിദേ​ശ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം എ​യ​ർ പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​െ​വ​ക്കു​ക​യും പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ​റ്റ്​​ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Back to top button
error: