KeralaNEWS

സർക്കാർ മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കും; പുറകെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും തരും 

പ്രവാസം മതിയാക്കി നാട്ടിൽ കോഴി കൃഷി തുടങ്ങിയ ലോഹിത് പുതിയാണ്ടി എന്ന യുവാവിന് സംഭവിച്ചതാണ്.കൃഷിഷിദീപം മാസികയിൽ
മന്ത്രി സുനിൽ കുമാറിന്റെ മുട്ടക്കോഴി വളർത്തലിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ഒരു പരീക്ഷണം എന്ന നിലയിൽ വീടിന് മുകളിൽ 100 മുട്ട കോഴിയെ വളർത്തിയ അയാൾക്ക് മാസം നാല് പിന്നിടുന്നതിന്നു മുമ്പെ  പൊലൂഷൻ കൺടോളിൽ നിന്നും സ്റ്റോപ്പ് ചെയ്യാൻ നോട്ടീസ് വന്നു.അയാളോട് വൈരാഗ്യമുള്ള ഏതോ അയൽവാസി ഒപ്പിച്ച പണി. അതും കോഴിക്കുഞ്ഞുങ്ങളെ വാങ്ങി അഞ്ചാറ് മാസം അഞ്ച് പൈസ റിട്ടേൺ ഇൻകം ഇല്ലാതെ തീറ്റിപോറ്റി മുട്ട ഇടാൻ തുടങ്ങിയ സമയത്തു തന്നെ!
  ലക്ഷങ്ങളുടെ ഹൈടെക്ക് കോഴിക്കൂടും മുട്ട ഇട്ട് തുടങ്ങിയ കോഴികളെയും മുടക്ക് മുതലിന്റെ 10 ശതമാനം പോലും തിരിച്ച് കിട്ടാതെ അങ്ങനെ അയാൾക്ക് ഒഴിവാക്കേണ്ടി വന്നു.പിന്നീട് അൽപ്പം ദൂരെ ഒഴിഞ്ഞ ഒരു സ്ഥലത്ത് സ്ഥലം കണ്ടെത്തി എഗ്രിമെന്റും നടത്തി പഞ്ചായത്തിൽ ചെന്നപ്പോൾ ഇങ്ങനെയൊരു സൗകര്യം ഈ പഞ്ചായത്തിൽ ഇല്ലത്രെ!
ലോഹിത് പുതിയാണ്ടിയുടെ വാക്കുകളിലൂടെ:
  കൃഷി ദീപം മാസികയിൽ മന്ത്രി സുനിൽകുമാർ പറയുന്നുണ്ട്, വീടുകളിൽ പരമാവധി മുട്ട കോഴി വളർത്താൻ പ്രോൽസാഹിപ്പിക്കും എന്ന്.
ആ ലേഖനം വായിച്ചിട്ടാണ് ഞാൻ കോഴികളെക്കുറിച്ച് പഠിക്കാനും അതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് കോഴികളെ മാറ്റാനും വാടകക്ക് ഒരു സ്ഥലവും എടുത്ത്, അതിന്റെ എഗ്രിമെന്റും കഴിഞ്ഞ് പഞ്ചായത്തിൽ പോയത്. അപ്പോൾ അവർ പറഞ്ഞത് ഈ പഞ്ചായത്തിൽ കോഴി വളർത്തലിന് പെർമിഷൻ ഇല്ലാ എന്നാണ്.
അത് കേട്ടപ്പോഴെ മനസ്സ് പകുതി തളർന്നിരുന്നു. ഫാമിനോടും ക്രി കൃഷിയോടുമുള്ള താൽപ്പര്യത്തിൽ നാട്ടിൽ ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ ആഗ്രഹിച്ച എനിക്ക് എന്റെ നാട്ടിലെ ഉദ്യോഗവർഗ്ഗം തന്ന ശിക്ഷയാണ് ഇത്.
ഒരു ഫാമിന് ലൈസൻസിന് വേണ്ടി പൊലൂഷൻ കൺട്രോളിൽ കയറി ഇറങ്ങുന്നവർ അറിയുക,  ആർക്ക് വേണമെങ്ങ്കിലും നമ്മുടെ സംരംഭം  പൂട്ടിക്കാൻ കഴിയും. ഉദ്യോഗ വർഗ്ഗം നിങ്ങൾ തുടങ്ങാൻ അവരുടെ വാതിൽ മുട്ടുന്ന ദിവസം വേണ്ട അവർ പറന്ന് വന്ന് അത് പൂട്ടിക്കാൻ. പഞ്ചായത്തിൽ നിന്നും വന്നവർക്ക് കാര്യം മനസിലായാലും ചില പൂട്ടിക്കൽ തൽപ്പരകക്ഷികൾ ഉള്ള കാലത്തോളം നാട്ടിൽ ഒരു മലരും തുടങ്ങാൻ കഴിയില്ല. എല്ലാം ഉപേക്ഷിച്ച് ഇന്ന് വീണ്ടും പ്രവാസിയായി കഴിയുന്നു. പ്രവാസികളോട് ഒരു അപേക്ഷ, കുറെ വർക്ഷം പ്രവാസിയായവർക്ക് കൃഷിയോടും ഫാമുകളോടും താൽപര്യമുണ്ടാകാം. പക്ഷെ  നാട്ടിൽ അതൊക്കെ തുടങ്ങാം എന്ന് വിചാരിച്ച് പ്രവാസം മതിയാക്കി വരാതിരിക്കുക.അല്ലെങ്കിൽ പ്രവാസം മതിയാക്കി വല്ല രാഷ്ട്രീയത്തിലും ഇറങ്ങുക, നിങ്ങൾക്ക് ശോഭിക്കാൻ കഴിയും. പൊരുതാൻ അറിയാഞ്ഞിട്ടല്ല ഇതൊന്നും നിർത്തിയത്. മാനസികമായി ഈ വർഗ്ഗം തളർത്തിക്കളയും . കൈയ്യിലുളള പൈസ പോയത് മിച്ചം.
ഇനി പ്രവാസത്തിലൂടെ ഒന്നാം ക്ലാസ് മുതൽ തുടങ്ങണം, ഒന്ന് കരപറ്റാൻ.
                     -Lohit puthiyandi

Back to top button
error: