IndiaNEWS

നിർബന്ധിത മതപരിവർത്തനമെന്ന്​ വ്യാപക പ്രചരണം; പക്ഷെ തെളിവില്ല

ബംഗളൂരു: മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കാൻ സംസ്​ഥാനത്ത്​ നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്ന് വ്യാപക പ്രചരണം.പക്ഷെ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ കണക്കുകൾ വേണമെന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം ആക്രമണങ്ങളാണ് കർണാടകയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെ ഉണ്ടായിട്ടുള്ളത്.മതഗ്രന്ഥങ്ങൾ കത്തിക്കുന്നത് മുതൽ പള്ളികൾക്കുള്ളിൽ അതിക്രമിച്ചുകയറുകയും പുരോഹിതരെയും അംഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നത് വരെ ഇവിടെ പതിവായിരുന്നു.
“ഡാറ്റ ആവശ്യമില്ല, കാരണം അത് വ്യക്തമാണ്.പത്തുവർഷത്തിനിടയിൽ ക്രിസ്ത്യൻ ജനസംഖ്യ 1.87 ശതമാനത്തിൽ നിന്ന് 3 ശതമാനമായി വർദ്ധിച്ചതിൽ നിന്ന് ഇത് വളരെ വ്യക്തമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണ്. എല്ലാം നിയമവിരുദ്ധമാണ്”- ബിജെപിയുടെ വാമൻ ആചാര്യ പറഞ്ഞു.
 സംസ്ഥാനത്തെ ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് ഡോ.ഗിരിധർ ഉപാധ്യായയും തെളിവ് ചോദിച്ചപ്പോൾ കൈമലർത്തി. ”രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ പള്ളികൾ, അനധികൃത പള്ളികൾ എന്നിവയെക്കുറിച്ച് സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കാരണം പല വീടുകളും പ്രാർത്ഥനാ ഹാളുകളാക്കി മാറ്റി, ആളുകളെ ആകർഷിക്കുകയും അവരുടെ മനസ്സിലേക്ക് ഭയം കൊണ്ടുവരുകയും ചെയ്യുന്നു” -അദ്ദേഹം പറഞ്ഞു.

Back to top button
error: