കരളിലെ അർബുദത്തിന്റെ ചികിത്സയ്ക്കു മണത്തക്കാളി ഫലപ്രദമെന്നു കണ്ടെത്തൽ. ആയുർവേദത്തിലും സിദ്ധ, പ്രകൃതി ചികിത്സാസമ്പ്രദായങ്ങളിലും പ്രചാരത്തിലുള്ള ഔഷധസസ്യമാണിത്. മണത്തക്കാളിയിലയിലുള്ള യൂട്രോസൈഡ് ബി എന്ന ഘടകം കരളിലെ അർബുദത്തെ പ്രതിരോധിക്കുന്നു എന്നു കണ്ടെത്തിയത് നേച്ചർ ഗ്രൂപ്പ്
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) യിലെ സീനിയർ സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോയും സംഘവുമാണ്.
ഡോ. റൂബി ജോൺ ആന്റോയുടെയും ഗവേഷണ വിദ്യാർഥിനി ഡോ. ലക്ഷ്മി ആർ. നാഥിന്റെയും പേരിലുള്ള ഈ കണ്ടെത്തലിനു യുഎസ്, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. കരൾ കാൻസറിലെ ഏറ്റവും സാധാരണ വിഭാഗമായ ഹെപാറ്റോ സെല്ലുലാർ കാർസിനോമ(എച്ച്സിസി)യുടെ ചികിത്സയ്ക്കായി നിലവിലുള്ള മരുന്നുകളെക്കാൾ ഫലപ്രദമാണ് യൂട്രോസൈഡ് ബി എന്ന് ഇവരുടെ പഠനം വെളിപ്പെടുത്തുന്നു. ലിവർ സിറോസിസ്, ഫാറ്റി ലിവർ എന്നവയ്ക്ക് എതിരെയും മണത്തക്കാളിയില സത്തോ, അതിലടങ്ങിയ യൂട്രോസൈഡ് ബിയോ പ്രയോജനപ്പെടുത്താമോ എന്ന ഗവേഷണത്തിലുമാണ് ശാസ്ത്രജ്ഞസംഘം.