KeralaNEWS

കുമളിയിൽ നാലു കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

കുമളി അതിർത്തി വഴി കഞ്ചാവ് കടത്തിയ 2 യുവാക്കൾ എക്സൈസ് പിടിയിൽ. 2 പേരിൽ നിന്നായി 4 കിലോ കഞ്ചാവ് കണ്ടെത്തി.ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്.
 കുമളി അതിർത്തിയിൽ എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ആലപ്പുഴ സ്വദേശികളായ സൂരജ് ചന്ദ്രൻ, ശ്യാം എസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തമിഴ്നാട് ബസ് സ്റ്റോപ്പിലിറങ്ങി അതിർത്തി വഴി നടന്നു വരുകയായിരുന്നു. 2 കേസുകളിലായി 4 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് ആലപ്പുഴയിൽ എത്തിച്ച് ചില്ലറ വില്പന നടത്തുക ആയിരുന്നു ലക്ഷ്യം എന്ന് കുമളി എക്സൈസ് ഇൻസ്പെക്ടർ ശ്യാം കുമാർ എസ്. പറഞ്ഞു.
 പ്രിവന്റീവ് ഓഫീസർമാരായ രവി . V, ശ്രീകുമാർ S., സേവ്യർ P. D., സിവിൽ എക്സൈസ് ഓഫീസർമാരായ ക്ലമന്റ്. വൈ , ഷൈൻ . F , ഷെഫീഖ് B , ഷൈജു. V. T.,എന്നിവർ പരിശോധനക്ക് നേത്യത്വം നല്കി.

Back to top button
error: