കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പല രാജ്യങ്ങളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ഇത് കാരണം ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ആദ്യമായാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.