
റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ആണ് മരിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.