•അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്: എല്ലാ വിഷയങ്ങൾക്കും ചേർത്ത് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി ലഭിച്ച, അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി./എച്ച്.ഡി.സി. ആൻഡ് ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി./എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ബി.എസ്സി./എം.എസ്സി. (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ മൊത്തം 50 ശതമാനം മാർക്കോടെയുള്ള ബി.കോം. ബിരുദം.
•ജൂനിയർ ക്ലാർക്ക്/കാഷ്യർ: എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അടിസ്ഥാനയോഗ്യതയായിരിക്കും. സഹകരണം ഐച്ഛിക വിഷയമായെടുത്ത ബി.കോം. ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി./എച്ച്.ഡി.സി. ആൻഡ് ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി./എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ബി.എസ്സി. (സഹകരണം ആൻഡ് ബാങ്കിങ്) ഉള്ളവർക്കും അപേക്ഷിക്കാം.
•ടൈപ്പിസ്റ്റ്: എസ്.എസ്.എൽ.സി./ തത്തുല്യ യോഗ്യത, കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഫസ്റ്റ് ക്ലാസ് ബി.ടെക്. കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/എം.സി.എ./എം.എസ്സി. (കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി). റെഡ് ഹാറ്റ് സർട്ടിഫിക്കേഷൻ നേട്ടമായിരിക്കും. കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
•സിസ്റ്റം സൂപ്പർവൈസർ: ഏതെങ്കിലും അംഗീകൃത സർവകലാശാലാ ബിരുദം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ.)
•ഡേറ്റ എൻട്രി ഓപ്പറേറ്റർ: ഏതെങ്കിലും അംഗീകൃത സർവകലാശാലാ ബിരുദം, കേരള/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്, അംഗീകൃതസ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലിചെയ്ത ഒരുവർഷത്തെ പ്രവൃത്തിപരിചയം.