IndiaNEWS

കർണാടകയിൽ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചുകയറി പുരോഹിതനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

ബെംഗളൂരു: കർണാടക ബെലഗാവിയിലെ ക്രിസ്ത്യൻ പള്ളിയിൽ  പുരോഹിതനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.വടിവാളുമായി  അതിക്രമിച്ചുകയറിയ അക്രമിയുടെ കൈയിൽ കയറും ഉണ്ടായിരുന്നു.ഇയാൾ
പുരോഹിതനെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുരോഹിതനായ ഫ്രാൻസിസ് ഡിസൂസയെ വടിവാളുമായെത്തിയ ആൾ പിന്തുടരുന്നതും പിന്നീട് ഇയാൾ രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പള്ളിയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

Back to top button
error: