IndiaNEWS

പൂജക്കിടെ സ്വർണമാല വിഴുങ്ങി; ചാണകം പരതിയിട്ടും കിട്ടാത്തതിനെ തുടർന്ന് പശുവിന് ശസ്ത്രക്രിയ

ബംഗളൂരു: ഗോ പൂജക്കിടയിൽ സ്വര്‍ണം വിഴുങ്ങിയ പശുവിനെ ഒടുവിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി സ്വർണം പുറത്തെടുത്തു.കർണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്.പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്‌ക്കൊപ്പം 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും പശുവിന് ഇട്ടുകൊടുത്തു.പൂജക്കുശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലക്കൊപ്പം സ്വര്‍ണമാലയും കാണാതാകുകയായിരുന്നു.വീട് മുഴുവന്‍ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല.തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്.സ്വര്‍ണമാലക്ക്​ വേണ്ടി ഒരു മാസം പശുവിന്‍റെ ചാണകം പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്‌ഡേ പറഞ്ഞു.
ഒടുവിൽ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ പശുവിന്‍റെ ശരീരത്തില്‍ സ്വര്‍ണം ഉള്ളതായി സ്ഥിരീകരിച്ചു.പിന്നീട് സ്‌കാനിങ്ങിന് വിധേയമാക്കി സ്വര്‍ണത്തിന്‍റെ സ്ഥാനം കണ്ടെത്തി.ദിവസങ്ങള്‍ക്കു ശേഷം ശസ്ത്രക്രിയ നടത്തി സ്വര്‍ണം പുറത്തെടുത്തു.ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിച്ചു വരുന്നെന്ന് ശ്രീകാന്ത് ഹെഗ്‌ഡേ പറഞ്ഞു.

Back to top button
error: