NEWS

പച്ചക്കറിക്ക് തീവില, സാധാരണക്കാരുടെ അടുക്കളകളിൽ നിന്നും പച്ചക്കറികൾ പടിയിറങ്ങുന്നു

പച്ചക്കറി വില റോക്കറ്റുപോലെ കുതിച്ചുയരുന്നു. മുരങ്ങക്കയ്ക്ക് 300 രൂപയ്ക്കു മുകളിലും തക്കാളിക്ക് 100 രൂപയുമാണ് വില. മലയാളിയുടെ അടുക്കളയിൽ നിന്നും പല പച്ചക്കറികളും പടിയിറങ്ങുന്നു

 സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില വർദ്ധിച്ചു. മുരിങ്ങയ്ക്ക മൊത്ത വിപണയിൽ കിലോയ്ക്ക് 310 രൂപയാണ് വില.

തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

തിരുവനന്തപുരം:

തക്കാളി – 85, മുരിങ്ങ – 180 മുതൽ 350, കത്തിരി – വഴുതന -85, ബീൻസ് – 80, വെണ്ട – 65, ക്യാബേജ് – 70, പാവയ്ക്ക – 60, വെള്ളരി – 80, ഉണ്ട മുളക് – 200, കാരറ്റ് – 50, വഴുതനങ്ങ -130,

എറണാകുളം:

പയർ -60/70, വെണ്ട -70 / 80, ബീൻസ് 70 / 80, ക്യാരറ്റ് 60/70, ബീറ്റ്‌റൂട്ട് 65/74, ക്യാബേജ് 55/64, പച്ചമുളക് 63/80, ഇഞ്ചി 30/60, തക്കാളി 890/94, സബോള 37,38 /40, ഉള്ളി 50/60, ഉരുളകിഴങ്ങ് -40/45

കോഴിക്കോട്:

തക്കാളി 90-100, കാരറ്റ് 70, വെണ്ട 80, ഉണ്ട മുളക് 95, മുരിങ്ങക്ക 310, വഴുതന 58, പാവയ്ക്ക 53, കോവയ്ക്ക 85, വെള്ളരി 50

Back to top button
error: