KeralaNEWS

ഇന്ന് സമരം നടത്തുന്ന ഡോക്ടർമാർക്ക് അറിയില്ലായിരിക്കാം; ഡോക്ടർമാരെ തെരുവിൽ ജനകീയ വിചാരണ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ

കേരളത്തിൽ അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു.ഇന്നത്തെ യുവാക്കൾക്ക് അത് കേട്ടുകേൾവി പോലും ഉണ്ടായെന്ന് വരില്ല..
ഇന്ന് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട്
എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഭരിക്കുന്ന സർക്കാരിനെതിരെ ആയുധമാക്കുക എന്നതു മാത്രമായി അത് മാറി.യുവാക്കൾ കൊടിയും പിടിച്ച് കുടും പോലീസ് തടയും.പിന്നെ ജലപീരങ്കിയിൽ
കുളിച്ച് പിരിയും.പിറ്റേന്ന് പത്രത്തിൽ ഫോട്ടോ വരും. യുവാക്കളുടെ കടമ തീർന്നു..,..കേരള രാഷ്ട്രീയം അങ്ങനെ ഇങ്ങനെയായി. ജനപക്ഷ രാഷ്ട്രിയം എന്നത് ഇവിടെ ദിവസത്തിനു ദിവസം ശുഷ്കിച്ചു വരികയാണ്.
1977- 1984 കാലഘട്ടം.
ചില സർക്കാർ ഡോക്ടർമാർ ആശുപത്രിയിൽ എത്തുന്ന കിടപ്പു രോഗികളുടെ (IP) ബന്ധപ്പെട്ടവർ തങ്ങളെ വീട്ടിൽ വന്നു കാണണം എന്ന് ശാഠ്യം പിടിക്കുന്നവരായിരുന്നു.
ഓപി വിഭാഗം അവരെ സംബന്ധിച്ചിടത്തോളം
രോഗികളെ വീട്ടിൽ എത്തിക്കാനുള്ള ഒരു
പരിചയപ്പെടൽ വേദി മാത്രം. വീട്ടിൽ ചെന്ന് കാണാത്തവർക്ക് ചികിത്സയും പരിഗണയും കിട്ടാത്ത അവസ്ഥ……!
ഒരു കൂട്ടം യുവാക്കൾ ഈ കാടത്തത്തിനെതിരെ
പ്രതികരിച്ചു.കോഴിക്കോട്ടും ആലപ്പുഴയിലും കോട്ടയത്തും അവർ ഡോക്ടർമാരെ വഴിയിൽ തടഞ്ഞു. വട്ടം കൂടി നിന്ന് സ്തുതിച്ചു.പ്രാർത്ഥന ഫലിച്ചു.യുവാക്കളിൽ ഡോക്ടർമാർ പ്രസാദിച്ചു. ഇഷ്ടവരം നൽകി അനുഗ്രഹിച്ചു…. അങ്ങനെയാണ് സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന് ജീവൻ വീണ്ടെടുക്കുന്ന ഈശ്വരന്മാരുടെ ആലയമായി മാറിയത്.
ചില പിജി ഡോക്ടർമാറുടെ ഇന്നത്തെ കടുംപിടുത്തം കാണുമ്പോൾ
പണ്ട് ജനകീയ വിചാരണക്ക് നേതൃത്വം കൊടുത്ത ആ പോരാളികൾ നിസഹായരായി ചാരുകസേരയിൽ ഇരുന്ന് മുഷ്ടി ചുരുട്ടുന്നുണ്ടാകും.
കോവിഡിന്റ കാലമാണ്.അതിനു പുറമെ പുതിയൊരു വൈറസ് ഭീക്ഷണിയുമായി പടിവാതിലിൽ നിൽക്കുന്നു.ശബരിമല-ക്രിസ്തുമസ്-ന്യൂ ഇയർ കാലവുമാണ്.ജനങ്ങളുടെ നികുതിപ്പണത്തിൽ പഠിച്ചിട്ട്  ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്.അത്രമാത്രം !!

Back to top button
error: