KeralaNEWS

ഇരുപതിലധികം പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്ത യുവാവ് പിടിയിൽ

ട്ടപ്പന: സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച്‌ വീഡിയോ ചാറ്റ് വഴി നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.തൂക്കുപാലം ബ്ലോക്ക് നമ്ബര്‍ 401 കല്ലുപറമ്ബില്‍ ആരോമലാണ് (22) പിടിയിലായത്.
 വിവിധ കാലയളവിലായി ഇരുപതിലധികം പെണ്‍കുട്ടികള്‍ ഇയാളുടെ ഭീഷണിയ്ക്ക് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ ഭീഷണിക്ക് ഇരയായി പീഡിപ്പിക്കപ്പെട്ട 21 കാരി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരിട്ടും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ഇയാള്‍ പെണ്‍കുട്ടികളുമായി അടുപ്പത്തിലാകുന്നത്.ബന്ധം വളര്‍ത്തിയ ശേഷം ഫോണ്‍ നമ്ബര്‍ വാങ്ങി രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്യുകയാണ് പതിവ്. വീഡിയോ കോളില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തും തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതി. ആരോമലിന്റെ ഫോണില്‍ നിരവധി പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്‍, നെടുങ്കണ്ടം സി.ഐ വി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ആരോമലിനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണം തുടരുകയാണെന്ന് നെടുങ്കണ്ടം സി.ഐ അറിയിച്ചു.

Back to top button
error: