
എരുമേലി: ശബരിമല തീർത്ഥാടനത്തിനായി എത്തിയ സംഘത്തിലെ എട്ടുവയസ്സുകാരിയെ അപമാനിക്കാൻ ശ്രമിച്ച ഹോട്ടൽ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ദേവസ്വം ബോർഡ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിലെ ജീവനക്കാരനായ തമിഴ്നാട് രാമനാഥപുരം സ്വദേശി ജയപാലനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നു രാവിലെയായിരുന്നു സംഭവം.ഹോട്ടലും പോലീസ് സീൽ ചെയ്തു






