KeralaNEWS

ഓണം ബംപര്‍ ഭാഗ്യശാലിക്ക് ഭീഷണി കത്ത്

ണം ബംപര്‍ ഭാഗ്യശാലിക്ക് ഭീഷണി കത്ത്
ഓണം ബംപര്‍ ഭാഗ്യശാലിക്ക് അ‍ജ്ഞാതന്റെ ഭീഷണി കത്ത്. കൊച്ചി മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് ഒരു മാസത്തിനിടയിൽ രണ്ട് ഭീഷണി കത്തുകള്‍ ലഭിച്ചത്.ജയപാലന്റെ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 കൊച്ചി മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലനായിരുന്നു ഇത്തവണത്തെ ഓണം ബംബർ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ചത്. ഭാഗ്യം കനിഞ്ഞപ്പോഴും ആഡംബരങ്ങള്‍ക്ക് പിറകെ പോകാതെ സ്വസ്ഥവും സമാധാവുമായി ജീവിച്ചു വരുമ്പോഴാണ് സ്വസ്ഥതകെടുത്തിയുള്ള ഭീഷണി കത്ത്. നവംബര്‍ 9നാണ് ആദ്യ കത്ത് ലഭിച്ചത്. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ കത്തില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ അ‍ജ്ഞാതന്റെ തന്നെ രണ്ടാമത്തെ ഭീഷണി കത്തും ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഒരു കുടുംബത്തിന് ലക്ഷങ്ങള്‍ സാമ്പത്തിക സഹായം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: