KeralaNEWS

‘ചെത്തുകാരൻ കോരന്  സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന്’, ലീഗ്

ചെത്തുകാരൻ കോരന്  സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന്,മുസ്ലിം ലീഗ്.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിനെതിരെ മുസ്‌ലിം ലീഗ് നടത്തിയ സമരത്തിലുയർന്ന മുദ്രാവാക്യമായിരുന്നു ഇത്.ഇതിനുമുമ്പ് ഈ മുദ്രാവാക്യം കേട്ടത് ശബരിമലയിൽ  ‘കുലസ്ത്രീ/കുലപുരുഷ’ സമരത്തിലായിരുന്നു.
1996 ൽ ആണ് അയാൾ മന്ത്രിയാകുന്നത്… വകുപ്പ് വൈദ്യുതി,
അതേ…,
കാറ്റടിച്ചാൽ പോകുന്ന, ദിവസം മിനിമം ഒന്നര മണിക്കൂർ കാണാൻ കിട്ടാത്ത വൈദ്യുതിയുടെ മന്ത്രി…
അന്ന് കേരളത്തിലെ വടക്കൻ ജില്ലകളിൽ വൈദ്യുതി ഒരു കഥയായിരുന്നു… വോൾട്ടേജില്ലാത്ത, മിന്നാമിന്നി പ്രകാശം മാത്രമുള്ള ബൾബുകൾ കഥ പറയുന്ന കാലം..
മലബാറിന്റെ വൈദ്യുതി പ്രശ്നങ്ങൾക്ക് അന്നൊരു പരിഹാരം തൃശൂരിലെ മടക്കത്തറയിൽ നിന്ന് കാസർകോട്ടെ മൈലാട്ടിയിലേക്ക് 220 കെ വി ലൈൻ വലിക്കുകയെന്നതായിരുന്നു…
അന്നത്തെ വകുപ്പ് മന്ത്രിയുടെ മുറിയിൽ വിഷയത്തിൻ മേൽ ചർച്ച നടക്കുമ്പോൾ  ലൈൻ വലിക്കാൻ പറഞ്ഞ സമയം പോരെന്നും സമയം നീട്ടിനൽകണമെന്നും പറഞ്ഞ ഉദ്ദ്യോഗസ്ഥനോട് “ആ സമയം കൊണ്ട് നടത്താൻ പറ്റിയ ഏതെങ്കിലും ഉദ്ദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ എന്റെ കാബിനിലേക്ക് വിട്ടാൽ മതി” എന്ന് പറഞ്ഞ വകുപ്പ് മന്ത്രിയുടെ വാക്കിൽ പിറ്റേന്ന് കാലത്ത് മുതൽ പണി തുടങ്ങി, പറഞ്ഞ സമയത്ത് പണി തീരുകയും ചെയ്തു. മലബാറിന്റെ പ്രശ്നം ഒരു പരിധിവരെ തീരുകയും ചെയ്തു…
അയാൾ ആ മന്ത്രി ഓഫീസിൽ ഉണ്ടായിരുന്ന ചെറിയ കാലം കൊണ്ട് കേരളത്തിൽ വൈദ്യുതി വിപ്ലവം തന്നെയുണ്ടായി. 1083 മെഗാവാട്ടിന്റെ അധിക ഉത്പാദനമാണ് ആ രണ്ടര വർഷം കേരളത്തിൽ ഉണ്ടായത്.. കായംകുളത്ത്, ബ്രഹ്മപുരത്ത്, കളമശേരിയില്, കോഴിക്കോട്, കക്കാടിൽ, പെരിങ്ങൽക്കൂത്തില്, ലോവർ പെരിയാറ്റില് അങ്ങനെ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണ്ട രണ്ടര വർഷങ്ങൾ…
എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടി കിട്ടിയാലേ കാര്യമുളളൂ എന്നത് 20 വർഷം മുമ്പ് തെളിയിച്ച അയാൾ 2016ൽ മുഖ്യമന്ത്രിയായി തിരിച്ചു വന്നപ്പോഴും ആ ഭരണമികവ് ലേശവും കൈമോശം വന്നിട്ടില്ലെന്ന് മാത്രമല്ല കെട്ട കാലത്ത് പ്രസ്ഥാനത്തെ രണ്ടു പതിറ്റാണ്ടു നയിച്ചതിന്റെ, കെട്ടി പടുത്തതിന്റെ കരുത്തിൽ കൂടുതൽ മികവാർന്നതേ ഉളളൂവെന്ന് കാലം തെളിയിക്കുകയാണിന്ന്…
അയാൾ തിരിച്ചു വന്ന, കേരളത്തിന്റെ മുഖ്യനായ കാലം ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്… ദുരിതങ്ങളുടെ, ദുരന്തങ്ങളുടെ, കൊടി പിടിച്ച സംഘ കലാപങ്ങളും കൊടി പിടിക്കാത്ത മുക്കൂട്ട് മുന്നണി കലാപങ്ങളുടേയും നിപ്പയുടേയും ഓഖിയുടേയും നോട്ട് നിരോധനത്തിൻറ്റേയും തുടർച്ചയായ മഹാപ്രളയങ്ങളുടേയും കോവിഡ് മഹാമാരിയുടേയും കാലം…
പക്ഷെ നാടിൻറ്റെ ക്യാപ്റ്റൻ പതറാതെ, ഭയക്കാതെ സിസ്റ്റത്തെ ചലിപ്പിച്ച്, ആരേയും പട്ടിണി കിടത്താതെ, മരണത്തിന് വിട്ടു കൊടുക്കാതെ, സകല പ്രതിസന്ധിയിലും  നാടിനെ മുന്നോട്ട് നയിക്കുന്ന കമ്യൂണിസ്റ്റായി നമുക്ക് മുന്നിൽ തന്നെയുണ്ട്…
✅ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ സഹികെട്ട് കളഞ്ഞിട്ട് പോയ ഗെയിൽ,
✅കേരളത്തിലെ മാധ്യമങ്ങൾ പറയാതെ പോയ കേരളത്തിൻറ്റെ വികസനക്കുതിപ്പിന് ഊർജ്ജം പകർന്ന ഇടമൺ-കൊച്ചി പവർ ഹൈവേ,
✅ദേശീയ ജലപാത,
✅തീരദേശ/മലയോര ഹൈവേ,
✅ഒരിക്കലും നടക്കില്ലെന്ന് കരുതിയ ദേശീയപാതാ വികസനം,
✅കേരളാബാങ്ക്,
✅കണ്ണഞ്ചിക്കുന്ന സർക്കാർ സ്കൂളുകൾ
✅മികവിൻറ്റെ കേന്ദ്രങ്ങളായ സർക്കാർ ആശുപത്രികൾ
✅ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ,
✅ഇരട്ടിയോളം വർദ്ധിപ്പിച്ചു കുടിശ്ശിക ഇല്ലാതെ വീട്ടിൽ എത്തിച്ചു കൊടുക്കുന്ന ക്ഷേമപെൻഷനുകൾ,
✅രണ്ടര ലക്ഷം കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കിയ ലൈഫ് പദ്ധതി,
✅മിനിമം വേജ് പോളിസി,
✅സമൂഹം വേറൊരു കണ്ണോടെ നോക്കിയിരുന്ന  ട്രാൻസ്ജെൻഡർ ജനവിഭാഗത്തിനായി പ്രത്യേക പോളിസി,
✅സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരിപ്പവകാശം,
✅കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച റോഡുകൾ, പാലങ്ങൾ സർക്കാർ കെട്ടിടങ്ങൾ…. വികസനമെന്നത് സാധാരണക്കാരായ ജനങ്ങൾ നേരിൽ കണ്ടും അനുഭവിച്ചും മുന്നോട്ട് പോകുന്ന അഞ്ചര വർഷങ്ങൾ…
കേരളത്തിലെ കൂലിയെഴുത്തുകാരും മാധ്യമ പിമ്പുകളും കൂടി ഉണ്ടാക്കിയെടുത്ത ഒരു മുഖം ഉണ്ടായിരുന്നു അയാൾക്ക്… ചിരിക്കാത്ത, ധാർഷ്ട്യക്കാരനായ ഒരാളുടെ മുഖം… അകത്തെ കാപട്യം ഒളിപ്പിച്ചു വെളുക്കെ ചിരിച്ചും മുടി ചീകാതെയും ട്രെയിനിലും ബസിലും ഫോട്ടോഗ്രഫറുമായി  കയറി പടം പിടിച്ചും നടക്കുന്നതാണ് രാഷ്ട്രീയമെന്ന ധാരണ സൃഷ്ടിച്ച കാപട്യക്കാർക്ക് മുന്നിൽ അയാൾ വ്യത്യസ്തനായിരുന്നു, പക്ഷെ അയാൾ സത്യസന്ധനായിരുന്നു…  കഴിഞ്ഞ നാൽപ്പതിലേറെ വർഷമായി അയാൾ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലാണ് ജീവിക്കുന്നത്…
തലശേരിക്കലാപകാലത്ത് മുസ്ലിം പള്ളികൾക്ക് കാവൽ നിൽക്കാൻ, ഇന്ദിരയുടെ അടിയന്തിരാവസ്ഥയിൽ പോലീസ് മർദ്ദനമേറ്റ് ജയിലറകളിൽ കിടക്കാൻ,  പാർട്ടി ഏൽപ്പിച്ച കാര്യങ്ങൾ വൃത്തിയായും വെടിപ്പായും ചെയ്യാൻ, പൊതുജനങ്ങൾക്ക്, നാടിന് ആപത്തുണ്ടായാൽ മുന്നിൽ ചങ്കു വിരിച്ചു നിൽക്കാൻ, അധികാരത്തിൽ വന്നപ്പോൾ എല്ലാം നാടിന് വേണ്ടി പ്രവർത്തിക്കാൻ, സ്വന്തം സഖാക്കളോട് വിലപേശുന്നത് ആരായാലും അവർക്കെതിരെ തീപ്പന്തമായി അയാൾ ഇവിടെ തന്നെയുണ്ട്…
ഇതൊക്കെ പറയുമ്പോൾ പിണറായി ഭക്തനെന്നും അന്തംകമ്മിയെന്നും വിളിക്കുന്നവരോട്, നിങ്ങൾക്ക് മാറി നിന്ന് കുരുക്കൾ പൊട്ടിക്കാം… അതിനുളള അവകാശവും നിങ്ങൾക്കുണ്ട്, പക്ഷെ നിങ്ങൾ എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും ഈ മനുഷ്യന്റെ ചങ്കുറപ്പിനെ, നാടിനു വേണ്ടിയുളള പ്രവർത്തനങ്ങളെ മറയ്ക്കുവാൻ നിങ്ങളുടെ പഴമുറങ്ങൾ തികയുകയില്ലെന്ന് കാലം തെളിയിക്കും .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: