
ന്യൂഡല്‍ഹി: വിവാദമായ കൃഷി നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേസുകള്‍ പിന്‍വലിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷ സംഘടനകളുടെ യോഗം ഡല്‍ഹിയില്‍ ചേരും. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്ന വാദം അംഗീകരിക്കില്ലെന്നു കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. കേസുകള്‍ പിന്‍വലിച്ചാല്‍ വീടുകളിലേക്കു മടങ്ങാമെന്നായിരുന്നു കര്‍ഷകരുടെ നിലപാട്.