IndiaNEWS

‘നല്ല ഭരണം എങ്ങനെ നടത്താം’:മുഖ്യമന്ത്രിമാർക്ക്​ മോദിയുടെ ക്ലാസ്

നാളെ കാശി വിശ്വനാഥ്​ ഡാമിന്‍റെ ഉദ്ഘാടനത്തിനായി  വാരണാസിയിലെത്തുന്ന  മോദിക്കൊപ്പം ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഉണ്ടാവണമെന്ന് നിർദ്ദേശം.ഉദ്ഘാടനത്തിനുശേഷം ഗംഗാ നദിയിലൂടെ തോണി യാത്രയും  ഗംഗ ആരതിയിലും എല്ലാവരും ഒന്നിച്ചു പ​ങ്കെടുക്കും.അടുത്ത ദിവസം നല്ല ഭരണത്തെ കുറിച്ച്​ മോദി ബി.ജെ.പി മുഖ്യമന്ത്രിമാർക്കും ഉപമുഖ്യമന്ത്രിമാർക്കും ക്ലാസെടുക്കും. വികസനം, കോവിഡ്​ പ്രതിരോധം എന്നിവക്കായുള്ള ചില നിർദേശങ്ങളും മോദി നൽകും എന്നാണ് സൂചന.
ഡിസംബർ ഏഴിനും മോദി യു.പിയിലെത്തുന്നുണ്ട്​. ഗൊരഖ്​പൂരിൽ എയിംസിലെ ഫെർട്ടിലൈസർ പ്ലാന്‍റ്​ ഉദ്​ഘാടനം ചെയ്യുന്നതിനായാണ്​ മോദിയെത്തുന്നത്​. തുടർന്ന്​ ഡിസംബർ 18ന്​ മീററ്റ്​ മുതൽ പ്രയാഗ്​രാജ്​ വരെയുള്ള ഗംഗ എക്​സ്​പ്രസ്​വേയുടെ ഉദ്​ഘാടനവും മോദി നിർവഹിക്കും.

Back to top button
error: